ആലപ്പുഴ∙ ജില്ലയിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ. ജില്ലയിൽ മിക്കയിടത്തും വേനൽ മഴയ്ക്കാവശ്യമായ മേഘങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനാലാണ് ഉച്ചയോടെ അന്തരീക്ഷത്തിൽ മേഘങ്ങൾ നിറഞ്ഞു സൂര്യപ്രകാശം മറയ്ക്കുന്നത്. എന്നാൽ മേഘങ്ങൾ കാറ്റിൽ കിഴക്കോട്ടു മാറിയാണു പെയ്യുന്നതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ജില്ലയിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ. ജില്ലയിൽ മിക്കയിടത്തും വേനൽ മഴയ്ക്കാവശ്യമായ മേഘങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനാലാണ് ഉച്ചയോടെ അന്തരീക്ഷത്തിൽ മേഘങ്ങൾ നിറഞ്ഞു സൂര്യപ്രകാശം മറയ്ക്കുന്നത്. എന്നാൽ മേഘങ്ങൾ കാറ്റിൽ കിഴക്കോട്ടു മാറിയാണു പെയ്യുന്നതെന്നും കുസാറ്റിലെ കാലാവസ്ഥാ വിഭാഗം ഗവേഷകൻ ഡോ. എം.ജെ. മനോജ് പറഞ്ഞു.

മാർച്ച് ഒന്നു മുതലുള്ള കാലയളവിൽ ജില്ലയിൽ ഇതുവരെ 43% മഴ കുറവാണു രേഖപ്പെടുത്തിയത്. 262.2 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 149.8 മില്ലീമീറ്റർ മഴ മാത്രമേ പെയ്ത‌ുള്ളുവെന്നാണു കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ കണക്ക്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തിപ്പെടുന്നതോടെ മഴക്കുറവ് പരിഹരിക്കപ്പെടാനാണു സാധ്യതയെന്നും ഡോ. മനോജ് പറഞ്ഞു.

ADVERTISEMENT

ചൂട് കുറഞ്ഞു
ഏതാനും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചതും ഉച്ച സമയത്ത് അന്തരീക്ഷം മേഘാവൃതമാകുന്നതും കാരണം ജില്ലയിലെ ചൂട് കുറഞ്ഞു. ഒരാഴ്ച മുൻപു വരെ 37 ഡിഗ്രി സെൽഷ്യസിൽ അധികമാണ് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നത് എങ്കിൽ ഇപ്പോൾ 35 ഡിഗ്രി സെൽഷ്യസാണു മിക്ക ദിവസങ്ങളിലെയും താപനില. ഇന്നലെ 34.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 26.2 ഡിഗ്രി സെൽഷ്യസാണു കുറഞ്ഞ താപനില.