അനധികൃത പാർക്കിങ്; ആംബുലൻസ് റോഡിൽ കുടുങ്ങി
എടത്വ ∙ 108 ആംബുലൻസ് റോഡിൽ കുടുങ്ങിക്കിടന്നത് അര മണിക്കൂറോളം. എടത്വ ആശുപത്രി– ബോട്ടു ജെട്ടി റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും അനധികൃത കച്ചവടവും യാത്ര വൈകിപ്പിച്ചു. അനധികൃതമായി റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പൊലീസുകാർ നീക്കിയശേഷമാണ് ആംബുലൻസിന് പോകാനായത്. എടത്വ സാമൂഹികാരോഗ്യ

എടത്വ ∙ 108 ആംബുലൻസ് റോഡിൽ കുടുങ്ങിക്കിടന്നത് അര മണിക്കൂറോളം. എടത്വ ആശുപത്രി– ബോട്ടു ജെട്ടി റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും അനധികൃത കച്ചവടവും യാത്ര വൈകിപ്പിച്ചു. അനധികൃതമായി റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പൊലീസുകാർ നീക്കിയശേഷമാണ് ആംബുലൻസിന് പോകാനായത്. എടത്വ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡാണിത്. എടത്വ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് രോഗികളെ അടിയന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ വന്നതായിരുന്നു ആംബുലൻസ്.
പൊലീസ് ഏറെ നേരം പണിപ്പെട്ടാണ് റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മാറ്റിയത്. വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതമാണ്. അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ചുമത്തി. ഈ റോഡിനോട് ചേർന്നാണ് ട്രഷറി പ്രവർത്തിക്കുന്നത്. ട്രഷറിയിലേക്കുള്ള വഴിയും അടച്ചാണ് പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ട്രഷറിയിലേക്ക് കയറാനാവാതെ പ്രായമായവർ ബുദ്ധിമുട്ടുന്നതായും പരാതിയുണ്ട്.