സ്കൂളിൽ നിന്നും പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം 'മഹേഷ് ഇവിടെയുണ്ട്
ആലപ്പുഴ ∙ ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ നിറവോടെയാണ് ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ബോബൻ ലാരിയസ് ഈ മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. സ്കൂളിൽ നിന്നും ഒരു സിനിമ അതായിരുന്നു ആ സ്വപ്നം. ഹൈസ്കൂൾ തലം മുതൽ' സിനിമ' എന്ന വിഷയം പാഠ്യപദ്ധതിയിൽ

ആലപ്പുഴ ∙ ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിറവോടെയാണ് ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാ അധ്യാപകൻ ബോബൻ ലാരിയസ് മേയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്നത്. സ്കൂളിൽ നിന്നും ഒരു സിനിമ അതായിരുന്നു ആ സ്വപ്നം. ഹൈസ്കൂൾ തലം മുതൽ സിനിമ എന്ന വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെങ്ങനെയാണ് പ്രാവർത്തികമാക്കുകയെന്നതു കാണാൻ കുട്ടികൾക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതു മനസ്സിലാക്കിയാണ് ബോബൻ ലാരിയസ് തന്റെ സ്കൂളിൽ 2018 ൽ ഒരു ചിൽഡ്രൻസ് തിയറ്റർ ആരംഭിക്കുന്നത്.
അതിലൂടെ കുട്ടികൾക്ക് സിനിമയുടെ പാഠങ്ങൾ പകർന്നു നൽകി. അത് ദൃശ്യമാദ്ധ്യമ രംഗത്ത് കുട്ടികളിലുണ്ടാക്കിയ മാറ്റം ഏറെ കൗതുകകരമായി. അങ്ങനെയാണ് സ്കൂളിൽ നിന്നും ഒരു ഫീച്ചർ ഫിലിം ഉണ്ടാക്കുക എന്ന ആശയത്തിൽ എത്തിച്ചേർന്നത്. രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ച് നേപ്പാളിൽ നിന്നും കേരളത്തിലെത്തിച്ചേർന്ന ലീയോ തേർട്ടീന്ത് സ്കൂളിലെ വിദ്യാർഥിയായ മഹേഷിന്റെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥ രൂപപ്പെടുത്തുവാൻ ബോബൻ തീരുമാനിക്കുന്നത് അങ്ങനെയാണ്.
നേപ്പാളിന്റേയും സ്പോർട്സിന്റേയും പശ്ചാത്തലത്തിലുള്ള ഈ സിനിമയിൽ ഹാമർ ത്രോയിൽ നാഷണൽ വിന്നറായ മഹേഷ് തന്നെയാണ് മഹേഷ് എന്ന കഥാപാത്രമായി അഭിനയിക്കുന്നത്. അധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളുമൊക്കെയാണ് മറ്റ് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമാകുന്നത് എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. പ്രശസ്ത സംവിധായകരായ ഐ.വി ശശി ,പി.ജി. വിശ്വംഭരൻ തുടങ്ങിയവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള പരിചയമാണ് 'മഹേഷ് ഇവിടെയുണ്ട് ' എന്ന സിനിമയുടെ രചനയും കലാ സംവിധാനവും സംവിധാനവും നിർവഹിക്കുവാൻ ബോബൻ ലാരിയസ് എന്ന ചിത്രകലാ അധ്യാപകന് കഴിഞ്ഞത്. ഒരു സ്കൂളിൽ നിന്നും പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിമായിരിക്കും ഇത്.