കുട്ടനാട്∙ പത്തേക്കർ വിസ്തൃതിയുള്ള കൊടുപ്പുന്ന കടവിൽ നൂറുപറ പാടശേഖരത്തിൽ വരിനെല്ലും ചാഴിയുടെ ആക്രമണവും നിമിത്തം നെൽക്കൃഷി ഉപേക്ഷിച്ചു കർഷകർ. 7 കർഷകരാണ് കഴിഞ്ഞ ഡിസംബറിൽ ഇവിടെ വിതയിറക്കിയത്. കൃഷി വൈകിയതോടെ കീടങ്ങളുടെ ആക്രമണവും രൂക്ഷമായി. ഒപ്പം വരിനെല്ലു കൂടി ആയതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട്∙ പത്തേക്കർ വിസ്തൃതിയുള്ള കൊടുപ്പുന്ന കടവിൽ നൂറുപറ പാടശേഖരത്തിൽ വരിനെല്ലും ചാഴിയുടെ ആക്രമണവും നിമിത്തം നെൽക്കൃഷി ഉപേക്ഷിച്ചു കർഷകർ.  7 കർഷകരാണ് കഴിഞ്ഞ ഡിസംബറിൽ ഇവിടെ വിതയിറക്കിയത്. കൃഷി വൈകിയതോടെ കീടങ്ങളുടെ ആക്രമണവും രൂക്ഷമായി. ഒപ്പം വരിനെല്ലു കൂടി ആയതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടായി.  നിലവിൽ വിളവെടുക്കുകയാണെങ്കിൽ കൊയ്ത്ത് യന്ത്രത്തിന്റെ വാടക കൂടി കർഷകർ കയ്യിൽ നിന്ന് എടുക്കേണ്ടിവരും.  ഇതോടെയാണു കൃഷി ഉപേക്ഷിക്കാൻ മനസ്സില്ലാ മനസ്സോടെ തയാറായത്. പാടശേഖരത്തിൽ കൊടുപ്പുന്ന ഗവ. ഹൈസ്കൂളിന്റെ ഉടമസ്ഥതയിലുള്ള 2 ഏക്കർ നിലമുണ്ട്.

ഈ സ്ഥലത്തു കൃഷി നടത്താനുള്ള അവകാശം പാട്ട കർഷകനു നൽകുന്നതു ജില്ലാ പഞ്ചായത്താണ്. പലപ്പോഴും സമയബന്ധിതമായി ലേലം നടത്തി നൽകാൻ ജില്ലാ പഞ്ചായത്ത് അധികൃതർ തയാറാകാത്തതിൽ പാടശേഖരത്തിലെ കൃഷി വൈകാൻ ഇടയാക്കുന്നത്. ഇത്തവണ ലേലം താമസിച്ചതിനൊപ്പം മോട്ടർ തറയുടെ തകരാറും പോള നീക്കേണ്ടി വന്നതും കൃഷി വൈകാൻ കാരണമായി. കൃഷി ഉപേക്ഷിച്ചാൽ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകും. ഇതുമൂലമാണ് കർഷകർ നഷ്ടം സഹിച്ചും ഇതുവരെ കൃഷി ഇറക്കാൻ തയാറായത്.  ഒട്ടനവധി വീടുകളും പാടശേഖരത്തിന് ഉള്ളിലും പുറംബണ്ടിലുമായിട്ടുണ്ട്. പാടശേഖരത്തിൽ കൃഷി ഇല്ലാത്ത അവസരത്തിൽ പരിസരത്തെ വീടുകളിലും മറ്റും വെള്ളം കയറുന്ന അവസ്ഥയാണ്.