‘നെല്ല് സംഭരണം നടക്കാത്തത് മില്ലുടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒളിച്ചുകളി’
മാന്നാർ ∙ അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരണം നടക്കാത്തതിന്റെ പിന്നിൽ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒളിച്ചുകളിയാണെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ ചെന്നിത്തല മേഖല വാർഷിക പൊതുയോഗം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഒത്താശയോടെ ഒരു ക്വിന്റൽ നെല്ലിന് 15 കിലോഗ്രാം കിഴിവ്

മാന്നാർ ∙ അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരണം നടക്കാത്തതിന്റെ പിന്നിൽ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒളിച്ചുകളിയാണെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ ചെന്നിത്തല മേഖല വാർഷിക പൊതുയോഗം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഒത്താശയോടെ ഒരു ക്വിന്റൽ നെല്ലിന് 15 കിലോഗ്രാം കിഴിവ് ഏർപ്പെടുത്തിയ മില്ലുടമകളുടെ നടപടി നീതീകരിക്കുവാൻ കഴിയുകയില്ല. സർക്കാർ ഇവിടെ കർഷകരെ അവഗണിച്ച് മില്ലുടമകളുടെ സംരക്ഷകരായി മാറുന്നു. സർക്കാർ മുൻകൈയെടുത്ത് നടപടി സ്വീകരിക്കണം, അല്ലാത്തപക്ഷം കൃഷി ഓഫിസുകളും, പഞ്ചായത്ത് ഓഫിസുകളും ഉപരോധിക്കുമെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ യോഗം മുന്നറിയിപ്പ് നൽകി.
യൂണിയൻ ചെന്നിത്തല മേഖല വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് ചെയർമാൻ രാജേന്ദ്രപ്രസാദ് അമൃത അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ. പി .ശ്രീരംഗം, ടി.കെ. അനിൽകുമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ പി.ബി. സൂരജ്, പുഷ്പ ശശികുമാർ, രാധാകൃഷ്ണൻ പുല്ലാമഠം, ഹരി പാലമൂട്ടിൽ, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ബിനു രാജ്, മേഖലാ കൺവീനർ ടി.കെ. അനിൽകുമാർ, മേഖലാ ചെയർമാൻ കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. മേഖലയുടെ ഭാരവാഹികളായി കെ. വിശ്വനാഥൻ (ചെയർ), വിജയൻ വൈജയന്തി (വൈസ് ചെയർ), പി. മോഹനൻ (കൺ), ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.