ആലപ്പുഴ ∙ അധ്യയനവർഷം ആരംഭിക്കുന്നതിന‌ു മുന്നോടിയായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി. മാതാപിതാക്കൾക്ക് സ്കൂൾ വാഹനത്തിന്റെ ലൊക്കേഷനും വേഗതയടക്കമുള്ളവ അറിയാനുള്ള വിദ്യാ വാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതടക്കം മോട്ടർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന 29

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അധ്യയനവർഷം ആരംഭിക്കുന്നതിന‌ു മുന്നോടിയായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി. മാതാപിതാക്കൾക്ക് സ്കൂൾ വാഹനത്തിന്റെ ലൊക്കേഷനും വേഗതയടക്കമുള്ളവ അറിയാനുള്ള വിദ്യാ വാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതടക്കം മോട്ടർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന 29 മാർഗനിർദേശങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഫിറ്റ്നസ് പരിശോധനയിൽ വിജയിക്കൂ. 

ആലപ്പുഴ ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ ഇന്നലെ നടന്ന പരിശോധനയിൽ‌ 32 വാഹനങ്ങൾ പങ്കെടുത്തു. 25 വാഹനങ്ങൾ ടെസ്റ്റ് പാസായി. വിദ്യാ വാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യാത്തതും മറ്റു ചെറിയ അപാകതകൾ കണ്ടെത്തിയ ഏഴ് വാഹനങ്ങൾ ടെസ്റ്റിൽ പരാജയപ്പെട്ടു. ഇവയുടെ അപാകം തീർത്ത് അടുത്ത ദിവസം ഫിറ്റ്നസിന് ഹാജരാകാൻ ആർടിഒ നിർദേശിച്ചു. പരിശോധന ഇന്നും തുടരും. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.ബിജോയ്, പി.അനൂപ്, ഷിബു കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ADVERTISEMENT

സ്കൂൾ ബസുകളിൽ ഇവ നിർബന്ധം
∙ മോട്ടർ വാഹന വകുപ്പ് നൽകുന്ന ഫിറ്റ്നസ് സ്റ്റിക്കർ
∙ വേഗപ്പൂട്ട്, ജിപിഎസ് സംവിധാനം 
∙ സുരക്ഷാ വാതിലും പ്രഥമ ശുശ്രൂഷ കിറ്റും
∙ ഇരുവശങ്ങളിലും സ്കൂളിന്റെ പേരും ഫോൺ നമ്പറും
∙ പിന്നിൽ ചൈൽഡ് ലൈൻ(1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101) എന്നിവരുടെ നമ്പറുകൾ. 
∙ വാഹനത്തിന്റെ ഇടത് ഭാഗത്ത് പുക പരിശോധന, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധിയും രേഖപ്പെടുത്തണം.