കായംകുളം∙ ദേശീയപാത കൊറ്റുകുളങ്ങരയ്ക്കും ചേപ്പാടിനും മധ്യേ പൊട്ടിപ്പൊളിഞ്ഞ് യാത്ര അതീവ അപകട നിലയിൽ. മഴ പെയ്തതോടെ വാഹനങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത വിധം കുഴികളാണ്.ഇത്രയും അപകടകരമായ അവസ്ഥയായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താൻ കരാറുകാർ തയാറാകാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു.ആറുവരി പാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ ദേശീയപാത കൊറ്റുകുളങ്ങരയ്ക്കും ചേപ്പാടിനും മധ്യേ പൊട്ടിപ്പൊളിഞ്ഞ് യാത്ര അതീവ അപകട നിലയിൽ. മഴ പെയ്തതോടെ വാഹനങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത വിധം കുഴികളാണ്. ഇത്രയും അപകടകരമായ അവസ്ഥയായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താൻ കരാറുകാർ തയാറാകാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ആറുവരി പാത നിർമാണം നടക്കുന്നതിനാൽ അറ്റകുറ്റപ്പണി പൂർണമായും കരാറുകാരുടെ ചുമതലയിലാണ്.പഴയ ദേശീയ പാതയിലെ ടാർ ഇളക്കി കുഴി അടയ്ക്കുന്ന രീതിയാണ് കരാറുകാർ തുടരുന്നതെന്ന് ആരോപണമുണ്ട്. മഴ പെയ്യുമ്പോൾ ഈ ടാറിങ് ഇളകി മാറും. അതോടെ റോഡ് മുഴുവൻ കുഴിയായ സ്ഥിതിയാണ്. 

ഒരു കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചാൽ അടുത്ത കുഴിയിൽ വീഴുന്ന അവസ്ഥയാണ്. ഇരുചക്രവാഹനക്കാർ കുഴിയിൽ വീഴാതെ ഭാഗ്യത്തിനാണു രക്ഷപ്പെടുന്നത്. തുടർച്ചയായി കുഴിയുള്ളതിനാൽ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നത് ദീർഘദൂര യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആകാശപ്പാതയുടെ നിർമാണം ചേപ്പാട്ട് നടക്കുന്നതിനാൽ പൈൽ ചെയ്യുന്ന ചെളിയും മണ്ണും റോഡിലേക്ക് ഒഴുകുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ഹരിപ്പാട് കായംകുളം റൂട്ടിൽ വാഹനങ്ങൾ ഓടിയെത്താൻ ഇരട്ടി സമയം എടുക്കുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. പുതിയ ടാർ മിശ്രിതം ഉപയോഗിച്ച് റോഡ് പൊളിഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്തിയാലേ ഇപ്പോഴത്തെ ദുരിതം പരിഹരിക്കാനാകൂ.