ആലപ്പുഴ ജില്ലയിൽ ഇന്ന് (24-05-2024); അറിയാൻ, ഓർക്കാൻ
അധ്യാപകർ ഹരിപ്പാട് ∙ കരുവാറ്റ യുഐടിയിൽ ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 27ന് 10ന് നടക്കും. 04792493366. 944 606 6490ഹരിപ്പാട് ∙ കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 28നു 10ന്

അധ്യാപകർ
ഹരിപ്പാട് ∙ കരുവാറ്റ യുഐടിയിൽ ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 27ന് 10ന് നടക്കും. 04792493366. 944 606 6490ഹരിപ്പാട് ∙ കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 28നു 10ന് സ്കൂൾ ഓഫിസിൽ നടക്കും.
കായംകുളം∙ എംഎസ്എം കോളജിൽ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്ത രേഖയും യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം 29ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
പഠനോപകരണ, കട്ടിൽ വിതരണം
മുതുകുളം∙ആറാട്ടുപുഴ പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗത്തിൽ പെട്ടവർക്കുള്ള പഠനോപകരണ വിതരണവും കട്ടിൽ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ നിർവഹിച്ചു. അസി.സെക്രട്ടറി സിന്ധു.ആർ.ദാസ് അധ്യക്ഷയായി.
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ മിന്നലിനും കാറ്റിനും സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
പോരൂക്കര കോളജിൽ മുഖാമുഖം
കുട്ടനാട് ∙ ചമ്പക്കുളം പോരൂക്കര സിഎംഐ കോളജിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഒരുക്കുന്ന മുഖാമുഖം പരിപാടി ഇന്ന് നടക്കും. ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു പുതിയ ബിരുദ കോഴ്സുകളെക്കുറിച്ചു മനസ്സിലാക്കാൻ അവസരമുണ്ടായിരിക്കും. ചമ്പക്കുളം ഫാ. പോരൂക്കര ഓഡിറ്റോറിയത്തിൽ രാവിലെ 10നു നടക്കുന്ന പരിപാടിയിൽ ഡോ. തോംസൺ കെ.അലക്സ് ക്ലാസ് നയിക്കും.
അവധിക്കാല ക്യാംപ് സമാപനം
ആലപ്പുഴ∙ വൈഎംസിഎയിൽ രണ്ടു മാസമായി കുട്ടികൾക്കായി നടത്തി വന്ന സമ്മർ ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ച് ടാലന്റ് റെക്കഗ്നിഷൻ നൈറ്റ് സംഘടിപ്പിക്കും. വൈഎംസിഎ പി.ഒ.ഫിലിപ്പ് മെമ്മോറിയൽ ബാസ്‌കറ്റ് ബോൾ കോംപ്ലക്സിൽ നാളെ വൈകിട്ട് ആറിന് നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് മൈക്കിൾ മത്തായി അധ്യക്ഷത വഹിക്കും. ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് സിഇഒ ജോയ് സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. വിവിധ വൈഎംസിഎ അക്കാദമികളിൽ നിന്നു ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പ്രതിനിധീകരിച്ചതും വിജയിച്ചതുമായ കളിക്കാരെ ആദരിക്കും.