ആലപ്പുഴ ∙ പഴവീട്ടിലെ ചായയും ചെറുകടികളും ഒപ്പം കുറച്ചു ടിക്കറ്റുകളും വിൽക്കുന്ന കൊച്ചു തട്ടുകട ഇന്നലെ പുലർച്ചെ ഏഴിനു തുറന്നപ്പോൾ കടയുടെ ഉൾഭാഗം മുഴുവൻ കനത്ത വെള്ളക്കെട്ട്. ഒരു ദിവസത്തെ കച്ചവടം നഷ്ടമായ നിരാശയോടെ പഴവീട് കാർത്തിക വീട്ടിൽ ജയലക്ഷ്മി കട അടച്ചു പൂട്ടി വീട്ടിലേക്ക്. എന്നാൽ ഇത്തവണത്തെ വിഷു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പഴവീട്ടിലെ ചായയും ചെറുകടികളും ഒപ്പം കുറച്ചു ടിക്കറ്റുകളും വിൽക്കുന്ന കൊച്ചു തട്ടുകട ഇന്നലെ പുലർച്ചെ ഏഴിനു തുറന്നപ്പോൾ കടയുടെ ഉൾഭാഗം മുഴുവൻ കനത്ത വെള്ളക്കെട്ട്. ഒരു ദിവസത്തെ കച്ചവടം നഷ്ടമായ നിരാശയോടെ പഴവീട് കാർത്തിക വീട്ടിൽ ജയലക്ഷ്മി കട അടച്ചു പൂട്ടി വീട്ടിലേക്ക്. എന്നാൽ ഇത്തവണത്തെ വിഷു ബംപറിന്റെ ഭാഗ്യം വന്നതു തന്നിലൂടെയാണെന്ന സന്തോഷ വാർത്ത വൈകാതെ ജയയെ തേടിയെത്തി. 16 വർഷമായി സത്യസന്ധമായി കച്ചവടം നടത്തുന്ന തനിക്കു പഴവീടമ്മ നൽകിയ സൗഭാഗ്യമാണിതെന്നു ജയ ഉറച്ചു വിശ്വസിക്കുന്നു.

പഴവീട് മെഡിക്കൽ സെന്ററിനു എതിർവശത്തെ തകര ഷെഡിലെ കടയിൽ ചായയും ചെറുകടികളും നാരങ്ങ വെള്ളവും മറ്റുമാണു പ്രധാന ഇനങ്ങൾ. വളരെ കുറച്ചു ലോട്ടറി ടിക്കറ്റുകളും എടുത്തു കടയ്ക്കു മുന്നിൽ വിൽക്കാൻ തൂക്കിയിടും. ലോട്ടറി എടുക്കുന്നവരിൽ ഭൂരിഭാഗവും പരിചയക്കാരും സ്ഥിരം എടുക്കുന്നവരുമാണ്. കൂടിയാൽ ഒരു ദിവസം 30 ടിക്കറ്റുകൾ വിൽക്കും. വിഷു ബംപറിന്റെ 10 ടിക്കറ്റുകൾ ഉള്ള ഒരു ബുക്ക് മാത്രമാണു വാങ്ങിയത്. ചിലർ ലോട്ടറി നമ്പർ നോക്കി തനിയെ തനിയെ എടുക്കും. മറ്റു ചിലർക്ക് എടുത്തു കൊടുക്കും. എടുത്തു കൊടുക്കുന്ന നമ്പറുകൾ മിക്കവാറും ഓർത്തിരിക്കാറുണ്ട്. തനിയെ നോക്കി എടുത്ത ആർക്കോ ആണ് ബംപർ സമ്മാനം അടിച്ചത്. അതിനാൽ ആരാണു ഭാഗ്യവാനെന്ന് അറിയാതെ പോയി.

ADVERTISEMENT

കോവിഡിനു ശേഷം ഭർത്താവ് ഗോപകുമാറിന്റെ ജോലി നഷ്ടപ്പെടുകയും അപകടത്തിൽപെടുകയും കൂടി ചെയ്തതോടെ ജയലക്ഷ്മിയുടെ ജീവിതം ദുരിതത്തിലായി. മക്കളായ ജിഷ്ണുവിന്റെയും വിഷ്ണുവിന്റെയും വിദ്യാഭ്യാസവും വീടു നിർമാണവും കഴിഞ്ഞതോടെ വലിയൊരു തുക ബാധ്യതയായി. 12 ലക്ഷത്തോളം രൂപ കടം വീട്ടാനുണ്ട്. ടിക്കറ്റിന്റെ കമ്മിഷൻ ലഭിക്കുന്നതോടെ കടമെല്ലാം തീർക്കാമെന്നാണു ജയയുടെ പ്രതീക്ഷ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT