8 മണിക്കൂർ, 18 ഫോൺ വിളി; ആദ്യം സംശയിച്ചത് ഭർത്താവിനെ, മരിച്ച അച്ഛനെ പ്രതിയാക്കാനും ശ്രമം
മാവേലിക്കര∙ ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിതയുടെ കൊലപാതകത്തിൽ ആദ്യം സംശയിച്ചത് ഭർത്താവിനെ. എന്നാൽ, അന്വേഷണത്തിനിടെ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന കിട്ടി. അന്നു തന്നെ രാജേഷിനെ കസ്റ്റഡിയിലെടുത്തു. നാലാം ദിവസം ഇയാൾ കുറ്റം സമ്മതിച്ചു. ഭർത്താവുമായി പിണങ്ങി
മാവേലിക്കര∙ ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിതയുടെ കൊലപാതകത്തിൽ ആദ്യം സംശയിച്ചത് ഭർത്താവിനെ. എന്നാൽ, അന്വേഷണത്തിനിടെ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന കിട്ടി. അന്നു തന്നെ രാജേഷിനെ കസ്റ്റഡിയിലെടുത്തു. നാലാം ദിവസം ഇയാൾ കുറ്റം സമ്മതിച്ചു. ഭർത്താവുമായി പിണങ്ങി
മാവേലിക്കര∙ ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിതയുടെ കൊലപാതകത്തിൽ ആദ്യം സംശയിച്ചത് ഭർത്താവിനെ. എന്നാൽ, അന്വേഷണത്തിനിടെ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന കിട്ടി. അന്നു തന്നെ രാജേഷിനെ കസ്റ്റഡിയിലെടുത്തു. നാലാം ദിവസം ഇയാൾ കുറ്റം സമ്മതിച്ചു. ഭർത്താവുമായി പിണങ്ങി
മാവേലിക്കര∙ ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിതയുടെ കൊലപാതകത്തിൽ ആദ്യം സംശയിച്ചത് ഭർത്താവിനെ. എന്നാൽ, അന്വേഷണത്തിനിടെ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന കിട്ടി. അന്നു തന്നെ രാജേഷിനെ കസ്റ്റഡിയിലെടുത്തു. നാലാം ദിവസം ഇയാൾ കുറ്റം സമ്മതിച്ചു. ഭർത്താവുമായി പിണങ്ങി താമസിക്കുകയായിരുന്ന സുനിത വിവാഹത്തിനായി രാജേഷിനെ നിർബന്ധിച്ചിരുന്നു. സംഭവത്തിനു തലേന്ന് ഇവരോടു റജിസ്റ്റർ വിവാഹം നടത്താൻ തയാറായി നിൽക്കാൻ ഇയാൾ പറഞ്ഞെങ്കിലും താൻ സ്ഥലത്തില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു.
പിറ്റേന്നു പോകാമെന്ന് ഉറപ്പ് നൽകിയെങ്കിലും അന്നും ചെന്നില്ല. ഇതേച്ചൊല്ലി ഇരുവരും ഫോണിൽ വാക്കുതർക്കം ഉണ്ടായി. അന്നു രാത്രി രാജേഷിന്റെ വീട്ടിലെത്തിയ സുനിതയുമായി വീണ്ടും വഴക്കുണ്ടായി. രാജേഷ് സുനിതയെ ചവിട്ടി നിലത്തിട്ട ശേഷം തല ഭിത്തിയിൽ ഇടിപ്പിച്ചു. ബോധരഹിതയായ അവരെ കെട്ടിത്തൂക്കി മരണം ഉറപ്പാക്കിയെന്നാണു കേസ്. ഏതാണ്ട് 400 മീറ്റർ ദൂരെയാണു സുനിതയുടെ ഭർത്താവിന്റെ വീട്. മൃതദേഹം തോളിലിട്ട് അങ്ങോട്ടേക്കു നടന്നെങ്കിലും തളർന്നതോടെ സമീപവാസിയായ കുഞ്ഞുമോന്റെ വീടിന്റെ സിറ്റൗട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
സുനിത വധക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
മാവേലിക്കര∙ ദീർഘകാലമായി തുടർന്ന ബന്ധത്തിനൊടുവിൽ വിവാഹത്തിനു നിർബന്ധിച്ച സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ വീട്ടിൽ ഉപേക്ഷിച്ചയാൾക്കു ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിതയെ (26) കൊലപ്പെടുത്തിയ കേസിൽ അയൽവാസി താമരശേരിൽ കിഴക്കതിൽ എസ്. രാജേഷിനാണ് (42) മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത്കുമാർ ശിക്ഷ വിധിച്ചത്.
വിവാഹിതയായ സുനിത രാജേഷുമായി അടുപ്പത്തിലായതിനെത്തുടർന്ന് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന സുനിതയുടെ ആവശ്യം രാജേഷ് അംഗീകരിച്ചില്ല. നിർബന്ധപൂർവം ഗർഭഛിദ്രത്തിനു വിധേയയാക്കിയെന്നും പരാതിയുണ്ട്. 2013 ജൂൺ 18ന് രാത്രി രാജേഷിന്റെ വീട്ടിലെത്തിയ സുനിത തന്നെ വിവാഹം കഴിക്കണമെന്നു ശഠിച്ചു. തർക്കത്തിനിടെ രാജേഷ് സുനിതയുടെ തല ഭിത്തിയിൽ ഇടിച്ചു ബോധം കെടുത്തിയ ശേഷം ഷാൾ കൊണ്ടു വീട്ടിലെ കഴുക്കോലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. സുനിതയുടെ ഭർത്താവിനെ പ്രതിയാക്കാമെന്ന ഉദ്ദേശ്യത്തോടെ മൃതദേഹം തോളിലിട്ട് ആ വീട്ടിലേക്കു കൊണ്ടുപോയെങ്കിലും അവിടെ വരെ എത്താനായില്ല.തളർന്നു പോയ രാജേഷ് സമീപവാസിയുടെ വീടിന്റെ സിറ്റൗട്ടിൽ മൃതദേഹം ഉപേക്ഷിച്ചു കടന്നു കളഞ്ഞെന്നാണു കേസ്.
മരിച്ച അച്ഛനെ പ്രതിയാക്കാനും ശ്രമം
സുനിത ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം അയൽവാസിയുടെ വീട്ടിൽ കൊണ്ടുപോയി ഇട്ടത് അച്ഛനാണെന്നും പ്രതി രാജേഷ് കോടതിയിൽ മൊഴി നൽകി. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ഇദ്ദേഹം മരിച്ചു പോയിരുന്നു. സാക്ഷി വിസ്താരത്തിനു ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോഴാണ് മരിച്ചുപോയ അച്ഛന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കാൻ ഇയാൾ ശ്രമിച്ചത്. സംഭവദിവസം രാത്രി 9 ന് സുനിത കാണാൻ വന്നു. 9.15ന് ഹരിപ്പാടുള്ള ബാറിലേക്കു പോയ താൻ ഒരു മണിക്കാണു തിരിച്ചെത്തിയത്. സുനിത അവളുടെ വീട്ടിൽ പോയെന്ന് അച്ഛൻ ശിവൻകുട്ടിയും അമ്മ രാജമ്മയും പറഞ്ഞു. സുനിത ഇവിടെ തൂങ്ങിമരിച്ചെന്നും നിനക്കു കുഴപ്പം ഉണ്ടാകാതിരിക്കാൻ അയൽപക്കത്തെ കുഞ്ഞുമോന്റെ വീട്ടിൽ മൃതദേഹം കൊണ്ടുപോയി ഇട്ടെന്നും പിറ്റേന്നു രാവിലെ അച്ഛൻ തന്നോടു പറഞ്ഞു–ഇതായിരുന്നു ഇയാളുടെ മൊഴി.
8 മണിക്കൂർ, 18 ഫോൺ വിളികൾ
ദൃക്സാക്ഷികളില്ലാത്ത കേസിൽ നിർണായകമായത് പ്രതിയുമായി നടത്തിയ ഫോൺ കോളുകൾ. സംഭവദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ സുനിതയുടെ ഫോണിൽ നിന്നു 18 തവണ രാജേഷിനെ വിളിച്ചിരുന്നു. രാജേഷിന്റെ വീട്ടിൽ കഴുക്കോലിൽ സുനിതയുടെ ഷാളിന്റെ ഭാഗങ്ങൾ കണ്ടെത്തി. കൊലപാതകം നടന്ന മുറിയിൽ നിന്ന് അവർ ഇട്ടിരുന്ന ചുരിദാറിന്റെ ഗിൽറ്റ് ഉൾപ്പെടെ കണ്ടെത്തി. പിടിവലിക്കിടെ തെറിച്ചു വീണ കുങ്കുമച്ചെപ്പിൽ നിന്നുള്ള കുങ്കുമം രാജേഷിന്റെയും സുനിതയുടെയും കാലിൽ ഉണ്ടായിരുന്നു. രാജേഷിന്റെ വീട്ടുമുറ്റത്തെ പൂച്ചട്ടിയുടെ അടിയിൽ നിന്നു കണ്ടെടുത്ത സുനിതയുടെ മൊബൈൽ ഫോണിലും കുങ്കുമം പുരണ്ടിരുന്നു. സുനിത അന്നു രാത്രി രാജേഷിന്റെ വീട്ടിലേക്കു പോകുന്നതു കണ്ടതായി അയൽവാസി മൊഴി നൽകി.
കൊലപാതകത്തിനു ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും മർദിച്ചു പരുക്കേൽപിച്ചതിനു 3 മാസം തടവ്, ആയുധം ഉപയോഗിച്ചു പരുക്കേൽപിച്ചതിന് 1 വർഷം, തെളിവു നശിപ്പിച്ചതിനു 2 വർഷം തടവ് എന്നിങ്ങനെയാണു കോടതി രാജേഷിനെ ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട സുനിതയുടെ മകൾക്കു നൽകണം. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ, അഭിഭാഷകൻ സരുൺ കെ.ഇടിക്കുള എന്നിവർ ഹാജരായി. ഹരിപ്പാട് എസ്എച്ച്ഒ ആയിരുന്ന ഉദയഭാനുവാണ് കേസന്വേഷിച്ചു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷൻ 22 സാക്ഷികൾ, 29 രേഖകൾ. 36 തൊണ്ടിമുതലുകൾ എന്നിവ ഹാജരാക്കി.