മാവേലിക്കര ∙ വേനലിലും വറ്റാത്ത കിണറിനു പച്ചപ്പിന്റെ കൂടാരം ഒരുക്കി മരങ്ങളും വള്ളിപ്പടർപ്പുകളും തിങ്ങി നിറയുന്ന 56 സെന്റിലെ കാട്ടിലൊരു വീടുണ്ട്. ഇവിടുത്തെ കാട്ടിലെ അന്തേവാസികളായ കിളികളുടെ ശബ്ദം കേട്ടാണു തഴക്കര കുന്നം കാർത്തികയിൽ എം.ബി.ജയശ്രീയുടെ ദിവസം തുടങ്ങുന്നത്. അവർക്കുള്ള ആഹാരവും വെള്ളവും നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ വേനലിലും വറ്റാത്ത കിണറിനു പച്ചപ്പിന്റെ കൂടാരം ഒരുക്കി മരങ്ങളും വള്ളിപ്പടർപ്പുകളും തിങ്ങി നിറയുന്ന 56 സെന്റിലെ കാട്ടിലൊരു വീടുണ്ട്. ഇവിടുത്തെ കാട്ടിലെ അന്തേവാസികളായ കിളികളുടെ ശബ്ദം കേട്ടാണു തഴക്കര കുന്നം കാർത്തികയിൽ എം.ബി.ജയശ്രീയുടെ ദിവസം തുടങ്ങുന്നത്. അവർക്കുള്ള ആഹാരവും വെള്ളവും നൽകിയ ശേഷമേ മറ്റെന്തു കാര്യത്തിനും ജയശ്രീ തുടക്കമിടൂ.

വേനലിൽ വെള്ളം ഇല്ലെന്നു പറഞ്ഞു കരയുന്നവർക്കു ജയശ്രീ  നൽകുന്ന സന്ദേശമുണ്ട്, ഉള്ള സ്ഥലത്ത് കുറച്ചു മരങ്ങൾ നട്ടുവളർത്തുക, ചൂട് അകറ്റാം, വെള്ളത്തിനായി അലയേണ്ടി വരില്ല. നാളെ  പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ  കുന്നം പ്രദേശത്തു വറ്റാത്ത കിണറിന്റെ വിജയഗാഥയാണു  ജയശ്രീ ചൂണ്ടിക്കാട്ടുന്നത്. ജനുവരിയാകുന്നതോടെ വെള്ളത്തിനു ക്ഷാമം നേരിടുന്ന പ്രദേശമാണ് കുന്നം.

ADVERTISEMENT

ചെങ്ങന്നൂർ ഇടനാട് മൂലൂർ വീട്ടിൽ നിന്നും 1982 ൽ വിവാഹിതയായി കുന്നത്തെ വീട്ടിലെത്തിയതാണ് ജയശ്രീ. ഭർത്താവ് കെ.കെ.വിശ്വംഭരനൊപ്പം ഖത്തറിൽ ആയിരുന്ന ജയശ്രീ 1992ൽ മക്കളായ വിഷ്ണു വിശ്വംഭരൻ, ഡോ.വിശാഖ് വിശ്വംഭരൻ എന്നിവർക്കൊപ്പം നാട്ടിൽ സ്ഥിരതാമസമാക്കി. 

 ആദ്യ വേനലിൽ തന്നെ വീട്ടുവളപ്പിലെ കിണറ്റിൽ വെള്ളമില്ലാതായി.  കിണറിന്റെ ആഴം കൂട്ടാൻ തീരുമാനിച്ചു. നിലവിലുള്ള 16 തൊടികൾക്കൊപ്പം 2 തൊടി കൂടി ഇറക്കാനായിരുന്നു ചിന്ത. ആഴം കൂട്ടൽ  തുടങ്ങിയപ്പോൾ കിണറിനുള്ളിൽ കുത്തനെ നിന്ന മരക്കുറ്റി കണ്ടു.

ADVERTISEMENT

അതു മുറിച്ചു നീക്കി മണ്ണ് കണ്ടപ്പോഴേക്കും 16 തൊടികൾ കൂടി അധികം വേണ്ടിവന്നു. ഇനി ജലക്ഷാമം ഉണ്ടാകില്ലെന്ന പ്രതീക്ഷ അടുത്ത വേനലിൽ അസ്ഥാനത്തായി. കിണറ്റിലെ വെള്ളം വറ്റി.

ഒരിക്കൽ കോന്നിയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോൾ വഴിയരികിൽ നിന്ന തേക്കിന്റെ തൈ പിഴുതു കൊണ്ടുവന്നു നട്ടായിരുന്നു തുടക്കം. ഒട്ടേറെ മരങ്ങൾ വീടിനു സമീപം നട്ടുവളർത്തി പരിപാലിക്കാൻ തുടങ്ങി. അരയാൽ, അത്തി, അമ്പഴം, പേരാൽ, പ്ലാവ്, ആഞ്ഞിലി, മാവ്, തേക്ക്, കൂവളം, നാഗമരം,  നാരകം,വേപ്പ്,

ADVERTISEMENT

ഇലഞ്ഞി, ഞാവൽ, അശോകം, ഈട്ടി, മഹാഗണി, ലക്ഷ്‌മിതരു, വട്ട, കണിക്കൊന്ന, മുരിക്ക്, ചാമ്പ, ശീമപ്പുളി, വാളൻപുളി, നെല്ലിപ്പുളി, ഈറ, 3 ഇനം മുള. മുരിങ്ങ, കാപ്പി, രുദ്രാക്ഷം, കമണ്ഡലു, തെങ്ങ്, കമുക്, സപ്പോട്ട, മാങ്കോസ്‌റ്റിൻ, മഞ്ചാടി, എരുക്ക്, ആത്ത, ആമ്പൽ തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായ 120 ഇനം മരങ്ങൾ ഇവിടെയുണ്ട്. 

വീടും കാടും പരിചരിക്കുന്നതിനിടെ ആയുർവേദത്തിൽ ഡിപ്ലോമ പൂർത്തിയാക്കി. ഓട്ടിസ്റ്റിക് ആയിരുന്ന മൂത്തമകൻ വിഷ്‌ണുവിനെ സ്വയം പര്യാപ്തനാക്കിയതിന്റെ സന്തോഷം ജയശ്രീയുടെ മാതൃത്വത്തിന് ഇരട്ടി മധുരം നൽകുന്നു. ഇളയമകൻ ഡോ.വിശാഖ് കാസർകോട് സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപകനാണ്.

" കഴിഞ്ഞ കടുത്ത വേനലിൽ പോലും ഉഷ്ണം എന്തെന്ന് അറിഞ്ഞില്ല. കാട് എനിക്കു സമാധാനം തരുന്നു എന്നതാണ് വലിയ കാര്യം. ടെൻഷൻ വരുമ്പോൾ കാട്ടിലൂടെ നടന്നു കിളികളോടും ചെടികളോടും വർത്തമാനം പറഞ്ഞു വരുമ്പോഴേക്കും മനസ്സ് ശാന്തമാകും. അതിനാൽ ചെടികൾ നടാൻ മടിക്കരുത്, മരം എനിക്കു ജീവജലം തന്നെയാണ്. "

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT