ആലപ്പുഴ ബൈപാസ്: ബല പരിശോധനയ്ക്കിടെ ഗർഡർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു
ആലപ്പുഴ ∙ ബല പരിശോധിക്കുന്നതിനിടെ ബൈപാസ് ഉയരപ്പാത നിർമാണത്തിനുള്ള ഗർഡർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ടോടെ വെസ്റ്റ് വില്ലേജ് ഓഫിസിന് മുന്നിൽ 68–ാം തൂണിനു സമീപമായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. കോൺക്രീറ്റ് ഭാഗങ്ങൾ സമീപത്തെ വില്ലേജ് ഓഫിസിലും വീടുകളിലും തെറിച്ചു വീണു. ഉടൻ നിർമാണ കമ്പനിയുടെ

ആലപ്പുഴ ∙ ബല പരിശോധിക്കുന്നതിനിടെ ബൈപാസ് ഉയരപ്പാത നിർമാണത്തിനുള്ള ഗർഡർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ടോടെ വെസ്റ്റ് വില്ലേജ് ഓഫിസിന് മുന്നിൽ 68–ാം തൂണിനു സമീപമായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. കോൺക്രീറ്റ് ഭാഗങ്ങൾ സമീപത്തെ വില്ലേജ് ഓഫിസിലും വീടുകളിലും തെറിച്ചു വീണു. ഉടൻ നിർമാണ കമ്പനിയുടെ ജീവനക്കാരെത്തി പൊട്ടിത്തെറിച്ച ഭാഗങ്ങൾ മാറ്റി ഗർഡർ ചാക്കിട്ടു മൂടി.
നിർമിച്ച 20 ദിവസം കഴിയുമ്പോഴാണ് ഗർഡറുകളിൽ ‘സ്ട്രെസിങ്’ എന്ന ബല പരിശോധന നടത്തുന്നത്. ഗർഡറിന്റെ ഉള്ളിലേക്ക് പൈപ്പുകൾ കയറ്റി സമ്മർദം നൽകി വലിക്കുന്നതാണു പരിശോധന രീതി. ഇങ്ങനെ ചെയ്തപ്പോഴാണ് പൊട്ടിത്തെറിച്ചത്. കോൺക്രീറ്റിന് വേണ്ടതുപോലെ ബലം ഇല്ലാത്തതാവാം പൊട്ടിത്തെറിയുടെ കാരണമെന്നും വിദഗ്ധർ പറയുന്നു.