മണ്ണു കയറ്റിയ ലോറികൾ പാഞ്ഞു, 2 റോഡുകൾ തകർന്നടിഞ്ഞു; ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നു
മുളക്കുഴ ∙ മണ്ണു കയറ്റിയ ലോറികൾ ഇടതടവില്ലാതെ പാഞ്ഞതോടെ പഞ്ചായത്ത് ആറാം വാ൪ഡിലെ റോഡുകൾ തകർന്നു. കോട്ട– മാന്തുക റോഡും കൊടയ്ക്കാമരം– തവിട്ടപ്പൊയ്ക റോഡും നടന്നു പോകാൻ പോലും കഴിയാത്ത വിധം തകർന്ന നിലയിലാണ്. ദേശീയപാത നിർമാണത്തിനായി തവിട്ടപ്പൊയ്ക ഭാഗത്തു നിന്നു വൻതോതിൽ മണ്ണെടുത്തിരുന്നു. ഇവിടെ നിന്നു

മുളക്കുഴ ∙ മണ്ണു കയറ്റിയ ലോറികൾ ഇടതടവില്ലാതെ പാഞ്ഞതോടെ പഞ്ചായത്ത് ആറാം വാ൪ഡിലെ റോഡുകൾ തകർന്നു. കോട്ട– മാന്തുക റോഡും കൊടയ്ക്കാമരം– തവിട്ടപ്പൊയ്ക റോഡും നടന്നു പോകാൻ പോലും കഴിയാത്ത വിധം തകർന്ന നിലയിലാണ്. ദേശീയപാത നിർമാണത്തിനായി തവിട്ടപ്പൊയ്ക ഭാഗത്തു നിന്നു വൻതോതിൽ മണ്ണെടുത്തിരുന്നു. ഇവിടെ നിന്നു മണ്ണുമായി ലോറികൾ കടന്നു പോയതോടെ റോഡിന്റെ പല ഭാഗങ്ങളും തകർന്നു. റോഡിലെ വലിയ കുഴികളിൽ പാറമടയിലെ കരിങ്കല്ലും വലിയ മെറ്റലുകളും ഇട്ടിരുന്നു. മഴക്കാലത്തു വാഹനങ്ങൾ കടന്നു പോയതോടെ മെറ്റലുകൾ റോഡിൽ നിരന്നു കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നു. തിങ്കൾ രാവിലെ കോട്ട– മാന്തുക റോഡിൽ പീടികപ്പടി കലുങ്കിനു സമീപം ബൈക്ക് റോഡിലെ കുഴിയിൽ വീണു കാരയ്ക്കാട് ശ്രീനിലയത്തിൽ ശ്രീജിത്തിന്റെ കൈക്കു പരുക്കേറ്റു. കോട്ട– മാന്തുക റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും കൊടയ്ക്കാമരം– തവിട്ടപ്പൊയ്ക റോഡ് പഞ്ചായത്തിന്റെയും അധീനതയിലാണ്. രണ്ടു റോഡുകളും നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.