വെള്ളക്കെട്ട് ദുരിതത്തിൽ മങ്കൊമ്പ് ക്ഷേത്രം റോഡ്; റോഡ് തകർന്നതിനാൽ കെഎസ്ആർടിസി സർവീസ് നിർത്തി
കുട്ടനാട് ∙ വെള്ളപ്പൊക്കത്തിനു കുട്ടനാട്ടിൽ ശമനം ഉണ്ടായെങ്കിലും വെള്ളക്കെട്ടു ദുരിതത്തിൽ നിന്നു മോചനം ഇല്ലാതെ മങ്കൊമ്പ് ക്ഷേത്രം റോഡ്. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 13, 14 വാർഡുകളിലൂടെ പോകുന്ന റോഡാണിത്. മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും ഗവ. എൽപി സ്കൂളിലേക്കും പോകുന്ന

കുട്ടനാട് ∙ വെള്ളപ്പൊക്കത്തിനു കുട്ടനാട്ടിൽ ശമനം ഉണ്ടായെങ്കിലും വെള്ളക്കെട്ടു ദുരിതത്തിൽ നിന്നു മോചനം ഇല്ലാതെ മങ്കൊമ്പ് ക്ഷേത്രം റോഡ്. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 13, 14 വാർഡുകളിലൂടെ പോകുന്ന റോഡാണിത്. മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും ഗവ. എൽപി സ്കൂളിലേക്കും പോകുന്ന വിദ്യാർഥികളും പുളിങ്കുന്നിലെ വിവിധ സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികളും മാസങ്ങളായി വെള്ളക്കെട്ടു നിറഞ്ഞ റോഡിലൂടെയാണു പോകുന്നത്. കൂടാതെ മങ്കൊമ്പ് ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളിലേക്കും പുളിങ്കുന്ന് പഞ്ചായത്തിലെ ആയുർവേദ, ഹോമിയോ ഗവ. ആശുപത്രികളിലേക്കും പോകുന്നവരും ഈ വെള്ളക്കെട്ടു താണ്ടണം. മുൻപ് ചങ്ങനാശേരിയിൽ നിന്നു മങ്കൊമ്പ് ക്ഷേത്രം വരെ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും റോഡ് തകർന്നതും സ്ഥിരമായുള്ള വെള്ളക്കെട്ടും കാരണം സർവീസ് നിർത്തിവച്ചു.
പുളിങ്കുന്ന് താലൂക്ക് ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലേക്കു പോകേണ്ട വയോധികർ അടക്കമുള്ളവരുടെ യാത്ര ദുരിതത്തിലായി. വെള്ളക്കെട്ടിലൂടെ ഓട്ടോറിക്ഷ പോവാത്തതിനാൽ രോഗികൾ വെള്ളക്കെട്ടിലൂടെ നടന്നു പോകേണ്ട ഗതികേടിലാണ്. സമീപത്തെ മേച്ചേരിവാക്ക പാടശേഖരത്തിൽ കൃഷി തുടങ്ങിയാലേ റോഡിലെ വെള്ളക്കെട്ടിനു ശമനമാകൂ. റോഡും പാടശേഖരവും തമ്മിൽ സംരക്ഷണ ഭിത്തി നിർമിച്ചു വേർതിരിക്കാത്തതു മൂലം സ്ഥലപരിചയമില്ലാത്തവർ വെള്ളക്കെട്ടുള്ള പാടശേഖരത്തിലേക്കു വീണുള്ള അപകടങ്ങളും പതിവാണ്. റോഡ് ഒരു മീറ്ററെങ്കിലും ഉയർത്തി സംരക്ഷണ ഭിത്തി കൂടി നിർമിച്ചാലേ യാത്രാ ദുരിതത്തിനു ശമനമാവൂ.