ഭാര്യയും മക്കളും ഉണ്ടെന്നതു മറച്ചുവച്ച് വിവാഹം; മുങ്ങിയ യുവാവിന്റെ വിവരം നൽകണമെന്ന് വനിതാ കമ്മിഷൻ
ആലപ്പുഴ ∙ ഭാര്യയും 2 മക്കളും ഉണ്ടെന്ന സത്യം മറച്ചുവച്ചു മറ്റൊരു യുവതിയെ വിവാഹം ചെയ്തു വിദേശത്തു കൊണ്ടുപോയി 15 വർഷം ജീവിച്ച ശേഷം നാട്ടിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ യുവാവ് മുങ്ങിയെന്ന പരാതിയിൽ വനിതാ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണു യുവാവ് ആദ്യ

ആലപ്പുഴ ∙ ഭാര്യയും 2 മക്കളും ഉണ്ടെന്ന സത്യം മറച്ചുവച്ചു മറ്റൊരു യുവതിയെ വിവാഹം ചെയ്തു വിദേശത്തു കൊണ്ടുപോയി 15 വർഷം ജീവിച്ച ശേഷം നാട്ടിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ യുവാവ് മുങ്ങിയെന്ന പരാതിയിൽ വനിതാ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണു യുവാവ് ആദ്യ ഭാര്യയ്ക്കൊപ്പം പോയതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. വനിതാ കമ്മിഷൻ അദാലത്തിൽ പരിഗണനയ്ക്ക് എത്തിയ പരാതി പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.
കൂടെ പോകാൻ താൽപര്യമില്ലെന്നു പറഞ്ഞിട്ടും നിർബന്ധിച്ചു വിദേശത്തു കൊണ്ടുപോയി അവിടെ വച്ചുണ്ടായ പീഡനം സഹിക്ക വയ്യാതെ നാട്ടിലെത്തിയ യുവതിയും ഭർത്താവിനെതിരെ പരാതിയുമായി കമ്മിഷനെ സമീപിച്ചു. ഇതുൾപ്പെടെ 12 പരാതികൾ പൊലീസ് റിപ്പോർട്ടിനു വേണ്ടി കൈമാറി. വനിതാ കമ്മിഷൻ അംഗം വി.ആർ.മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ച 69 പരാതികളിൽ 25 എണ്ണം തീർപ്പാക്കി. 32 എണ്ണം മാറ്റിവച്ചു. അഭിഭാഷകരായ ജീനു ഏബ്രഹാം, രേഷ്മ ദിലീപ്, കൗൺസിലർമാരായ സായൂജ്യ, ബിസ്മിത, ജീവനക്കാരായ എസ്.രാജേശ്വരി, ജി.ശ്രീഹരി എന്നിവർ പങ്കെടുത്തു.