ആലപ്പുഴ ∙ സിറ്റി ഗ്യാസ് വിതരണത്തിനുള്ള പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ പൊട്ടിയ വാട്ടർ കണക്‌ഷൻ റിപ്പയർ ചെയ്യാൻ പതിനായിരക്കണക്കിനു രൂപ വാങ്ങി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി പരാതി. നഗരത്തിലും സമീപ പഞ്ചായത്തുകളിലും പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് പൈപ്പ് ഇടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ സിറ്റി ഗ്യാസ് വിതരണത്തിനുള്ള പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ പൊട്ടിയ വാട്ടർ കണക്‌ഷൻ റിപ്പയർ ചെയ്യാൻ പതിനായിരക്കണക്കിനു രൂപ വാങ്ങി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി പരാതി. നഗരത്തിലും സമീപ പഞ്ചായത്തുകളിലും പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് പൈപ്പ് ഇടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ആണ് നാട്ടുകാരെ കൊള്ളയടിക്കുന്ന ഏർപ്പാട്.

റോഡരികിൽ നിശ്ചിത അകലത്തിൽ കുഴിയെടുത്ത ശേഷം മണ്ണു തുരന്നാണു പൈപ്പ് വലിക്കുന്നത്. കുഴിയെടുക്കുമ്പോഴും പൈപ്പ് വലിക്കുമ്പോഴും വാട്ടർ കണക്‌ഷന്റെ പൈപ്പ് പൊട്ടുന്നത് സിറ്റി ഗ്യാസ് കമ്പനി നന്നാക്കി കൊടുക്കുമെന്നാണു വ്യവസ്ഥ. എന്നാൽ വ്യവസ്ഥ പ്രകാരം ചെയ്യാൻ കമ്പനി തയാറാകുന്നില്ല. ഇതു മുതലെടുക്കുകയാണ് ജല അതോറിറ്റിയുടെ കരാറുകാർ. അവരവർ തന്നെ പണം നൽകി റിപ്പയർ ചെയ്തില്ലെങ്കിൽ ജല അതോറിറ്റി എൻജിനീയർ വൻ തുക രേഖപ്പെടുത്തി ബില്ല് നൽകുമെന്നു പറഞ്ഞു കരാറുകാർ ഉപഭോക്താക്കളെ സമ്മർദത്തിലാക്കുന്നു. 

ADVERTISEMENT

ചോദിക്കുന്ന തുക നൽകിയാൽ റിപ്പയർ ചെയ്തു നൽകാമെന്നും അതാണു നല്ലതെന്നും കരാറുകാർ പറഞ്ഞതോടെ സമ്മതിച്ചെന്നു കളപ്പുരയിലെ ഒരു കുടുംബനാഥൻ പറ‍ഞ്ഞു. ഇയാളോട് 10000 രൂപ ചോദിച്ചെങ്കിലും 6000 രൂപയ്ക്കു സമ്മതിച്ചു. മറ്റു ചില ഉപഭോക്താക്കളിൽ നിന്നു 8000 മുതൽ 12000 രൂപ വരെ വാങ്ങിയിട്ടുണ്ട്. 

ഇതിന് സിറ്റി ഗ്യാസ് കമ്പനിയുടെയും ജല അതോറിറ്റി മേലധികാരികളുടെയും ഒത്താശ ഉണ്ടെന്നും ആക്ഷേപമുണ്ട്. പണം കൊടുക്കാൻ നിവർത്തി ഇല്ലാത്തവർ ചോർച്ച പരിഹരിക്കാൻ നെട്ടോട്ടം ഓടുകയാണ്. ഗ്യാസ് ലൈൻ വലിക്കുന്ന പ്രവൃത്തി വഴിച്ചേരി, പിച്ചു അയ്യർ ജംക്‌ഷൻ, ഇരുമ്പുപാലം ഭാഗങ്ങളിലേക്കു കടക്കുമ്പോൾ പ്രശ്നം കൂടുതൽ ഗുരുതരമായേക്കും.

വീട്ടിലേക്കുള്ള കണക്‌ഷനു തകരാർ ഇല്ലായിരുന്നു. വീടിന്റെ മുൻവശം ദേശീയപാതയിൽ ചോർച്ചയെ തുടർന്നു മൂന്നുനാലു ദിവസം വീടിനു മുന്നിൽ കൂടി വെള്ളം ഒഴുകി. ഓടയിൽ നിറഞ്ഞു. ഗേറ്റിലും കെട്ടിനിന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായി. എല്ലാവരും പറഞ്ഞു എന്റെ വീട്ടിലേക്കുള്ള കണക്‌ഷൻ പൊട്ടിയതാണെന്ന്. ആ ദിവസങ്ങളിൽ ഞാനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ റിപ്പയർ ചെയ്യുന്നവർ നഗരസഭയുടെ മണ്ണുമാന്തിയുമായി ഇവിടെ ഉണ്ടായിരുന്നു. 12000 രൂപ തന്നാൽ മതിയെന്നും എൻജിനീയർ വന്നാൽ വൻ തുക ബില്ലു തരുമെന്നും തന്നെയല്ല ഉപഭോക്താവു തന്നെയാണു റിപ്പയർ ചെയ്യേണ്ടതെന്നും എന്നെ പറഞ്ഞു ധരിപ്പിച്ചു. അങ്ങനെ 12000 രൂപ നൽകിയപ്പോൾ ചോർച്ച പരിഹരിച്ചു.