12 വയസ്സുകാരിയുമായി കടന്ന ബിഹാർ സ്വദേശിയെ മഹാരാഷ്ട്രയിൽ ട്രെയിനിൽ നിന്നു പിടികൂടി
അമ്പലപ്പുഴ ∙ 12വയസ്സുകാരിയുമായി ബിഹാറിലേക്കു കടന്ന ബിഹാർ സ്വദേശിയെ അമ്പലപ്പുഴ പൊലീസും റെയിൽവേ പൊലീസും ചേർന്ന് മഹാരാഷ്ട്രയിൽ വച്ച് ട്രെയിനിൽ നിന്നു പിടികൂടി. പെൺകുട്ടിയുടെ മാതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപയും ഇയാൾ മോഷ്ടിച്ചു. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ല ബൽവാ ബഹുവൻ സ്ട്രീറ്റ് ബഹുബറി

അമ്പലപ്പുഴ ∙ 12വയസ്സുകാരിയുമായി ബിഹാറിലേക്കു കടന്ന ബിഹാർ സ്വദേശിയെ അമ്പലപ്പുഴ പൊലീസും റെയിൽവേ പൊലീസും ചേർന്ന് മഹാരാഷ്ട്രയിൽ വച്ച് ട്രെയിനിൽ നിന്നു പിടികൂടി. പെൺകുട്ടിയുടെ മാതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപയും ഇയാൾ മോഷ്ടിച്ചു. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ല ബൽവാ ബഹുവൻ സ്ട്രീറ്റ് ബഹുബറി വീട്ടിൽ മെഹമുദ് മിയാനെയാണ് (38) പൊലീസ് ഇൻസ്പെക്ടർ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹിതനും 3 കുട്ടികളുടെ പിതാവുമാണ്.കഴിഞ്ഞ 20ന് ഉച്ചയ്ക്ക് അമ്മ ചെമ്മീൻ പീലിങ് ഷെഡിൽ ജോലിക്ക് പോയ സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മെഹമൂദ് മിയാൻ വീട്ടിൽനിന്നു പണവും എടുത്ത് പെൺകുട്ടിയെയും കൂട്ടി കടക്കുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് അമ്മ തിരിച്ചു വീട്ടിൽ എത്തിയപ്പോഴാണ് മകളെ കാണാനില്ലെന്നു മനസ്സിലായത്. തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ, മെഹമൂദ് പെൺകുട്ടിയുമായി ഉച്ചയ്ക്ക് എറണാകുളത്തേക്ക് പോയതായും അവിടെ നിന്നു കേരള എക്സ്പ്രസ് ട്രെയിനിൽ ബിഹാറിലേക്ക് സഞ്ചരിക്കുന്നതായും വിവരം കിട്ടി. അമ്പലപ്പുഴ പൊലീസ് വിവരം കൈമാറിയതിനെ തുടർന്നു മഹാരാഷ്ട്രയിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവേ പൊലീസ് ഇയാളെ പിടികൂടി. അമ്പലപ്പുഴ എസ്ഐ: ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെയും പെൺകുട്ടിയെയു നാട്ടിലേക്കു കൊണ്ടുവന്നു. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിന് ഒപ്പം അയച്ചു.
പെൺകുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ മുൻപ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നു. മിയാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 20,000 രൂപ ഇയാളിൽ നിന്നു കണ്ടെത്തി.എസ്ഐ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ജോസഫ് ജോയി, വിഷ്ണു, അനൂപ് കുമാർ, മുഹമ്മദ് ഷെഫീക്, ദർശന എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.