ആലപ്പുഴ∙ തൃക്കുന്നപ്പുഴ പല്ലനയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. വെസ്റ്റ് നൈൽ പനി പരത്തുന്ന ക്യൂലക്സ് കൊതുക് ശുദ്ധജലത്തിലും വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ തൃക്കുന്നപ്പുഴ പല്ലനയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചെങ്കിലും  ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.  കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. വെസ്റ്റ് നൈൽ പനി പരത്തുന്ന ക്യൂലക്സ് കൊതുക് ശുദ്ധജലത്തിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലുമാണു മു‌ട്ടയിട്ടു പെരുകുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും വേണം.  പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. 

ഇപ്പോൾ രോഗം സ്ഥിരീകരിച്ച സ്ത്രീ 6 ദിവസമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗബാധയുണ്ടാകുന്ന ഭൂരിഭാഗം പേരിലും  രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല.  ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം. കൊതുകുകടിക്കാതെ സൂക്ഷിക്കുകയാണു ഏറ്റവും നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക. കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ, കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകുനശീകരണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതും ഫലപ്രദമാണ്.