റേഷൻ വിതരണം നീട്ടൽ, വ്യാപാരികളുടെ സമരം: റേഷനെ ആശ്രയിക്കുന്നവർ ബുദ്ധിമുട്ടുന്നു
ആലപ്പുഴ∙ ജൂണിലെ റേഷൻ വിതരണം നീട്ടിയതും റേഷൻ വ്യാപാരികളുടെ സമരവും കാരണം റേഷനെ ആശ്രയിച്ചു കഴിയുന്നവർ ബുദ്ധിമുട്ടുന്നു. എല്ലാ മാസവും ആദ്യ ദിവസങ്ങളിൽ തന്നെ റേഷൻ വാങ്ങുന്നവരാണു പ്രയാസത്തിലായത്. ജൂണിലെ റേഷൻ വിതരണം പൂർത്തിയായാൽ മാത്രമേ ജൂലൈയിലെ വിതരണം ചെയ്യൂ. ഇതു വാങ്ങാൻ 10 ദിവസമാണു കാത്തിരിക്കേണ്ടത്.

ആലപ്പുഴ∙ ജൂണിലെ റേഷൻ വിതരണം നീട്ടിയതും റേഷൻ വ്യാപാരികളുടെ സമരവും കാരണം റേഷനെ ആശ്രയിച്ചു കഴിയുന്നവർ ബുദ്ധിമുട്ടുന്നു. എല്ലാ മാസവും ആദ്യ ദിവസങ്ങളിൽ തന്നെ റേഷൻ വാങ്ങുന്നവരാണു പ്രയാസത്തിലായത്. ജൂണിലെ റേഷൻ വിതരണം പൂർത്തിയായാൽ മാത്രമേ ജൂലൈയിലെ വിതരണം ചെയ്യൂ. ഇതു വാങ്ങാൻ 10 ദിവസമാണു കാത്തിരിക്കേണ്ടത്. സാധാരണ നിലയിൽ റേഷൻ വിതരണം നീട്ടിയാലും അടുത്ത മാസത്തിലെ രണ്ടോ മൂന്നോ ദിവസങ്ങളിലേക്കാണു നീട്ടുക. എന്നാൽ ജൂണിലെ റേഷൻ വിതരണം ജൂലൈ 5 വരെയാണു നീട്ടിയത്. തുടർന്ന് ഇ പോസ് യന്ത്രത്തിൽ ക്രമീകരണം വരുത്തുന്നതിനായി ഇന്നു റേഷൻകടകൾക്ക് അവധി നൽകി. നാളെ ഞായറും. 8, 9 തീയതികളിൽ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ കടകളടച്ചിട്ടു പ്രതിഷേധവുമാണ്.
സമരവും കൂടി കഴിഞ്ഞ് ഇനി 10നേ റേഷൻകടകൾ തുറക്കൂ. അതുവരെ തള്ളിനീക്കാനുള്ള ഭക്ഷ്യധാന്യമോ, പൊതുവിപണിയിലെ ഉയർന്ന വിലയ്ക്ക് അരി വാങ്ങാനുള്ള സാമ്പത്തികശേഷിയോ പല കുടുംബങ്ങൾക്കുമില്ല. സാമ്പത്തികശേഷി കുറവുള്ള പല കുടുംബങ്ങളും മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ റേഷൻ ഭക്ഷ്യധാന്യം വാങ്ങി അതാണു കഴിക്കുന്നത്. റേഷൻ തീരുമ്പോൾ മാത്രമേ പൊതുവിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് അരി വാങ്ങൂ. ഇവരിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ റേഷൻകടയിലെത്തി ഭക്ഷ്യധാന്യം ലഭ്യമാക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആരാഞ്ഞിരുന്നു.സമരം ഒഴിവാക്കാൻ സർക്കാർ, റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.