മാന്നാർ കൊലപാതകം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിവിധ സംഘടനകൾ
മാന്നാർ ∙ ചെന്നിത്തല ഇരമത്തൂർ കലയുടെ ഘാതകരായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഭർത്താവ് അനിലിനെ ഇസ്രയേലിൽ നിന്നും കൊണ്ടു വന്ന് കൊലപാതക കുറ്റംചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. സിപിഎം ബുധനൂർ ലോക്കൽ കമ്മിറ്റി

മാന്നാർ ∙ ചെന്നിത്തല ഇരമത്തൂർ കലയുടെ ഘാതകരായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഭർത്താവ് അനിലിനെ ഇസ്രയേലിൽ നിന്നും കൊണ്ടു വന്ന് കൊലപാതക കുറ്റംചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. സിപിഎം ബുധനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രതികളുടെ കേസ് വാദിക്കുന്ന അഭിഭാഷകൻ, ഇതു രാഷ്ട്രീയ നിറം നൽകി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് ദലിത് കോൺഗ്രസ് ആരോപിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ കുഞ്ഞച്ചൻ അധ്യക്ഷത വഹിച്ചു കെപിസിസി അംഗം രാധേഷ് കണ്ണന്നൂർ, തമ്പി കൗണടിയിൽ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിധു രാഘവൻ, തോമസ് കുട്ടികടവിൽ, രഘുനാഥ് പാർഥസാരഥി, കൃഷ്ൺകുട്ടി എന്നിവർ പ്രസംഗിച്ചു.മാന്നാർ ∙ പൊലീസും ചിലരും വേട്ടക്കാരന്റെ ഭാഗം ചേർന്ന് ഇരയായ ചെന്നിത്തല ഇരമത്തൂർ മീനത്തേതിൽ കലയുടെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും പട്ടികജാതി പട്ടികവർഗ സംയുക്ത സമിതി ആവശ്യപ്പെട്ടു.
കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം, പൊലീസ് നിഷ്ക്രീയത്വം വെടിഞ്ഞ് അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ ചെന്നിത്തല ഇരമത്തൂർ ഐക്കര ജംക്‌ഷനിൽ പ്രതിഷേധ റാലിയും യോഗവും നടത്തി. ഐക്കര ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കേസിലെ ഒന്നാം പ്രതി അനിലിന്റെ വീടിന് മുൻവശത്തു കൂടി തിരികെ ഐക്കര ജംക്‌ഷനിൽ എത്തി കെപിഎംഎസ് ജില്ലാ സെക്രട്ടറി അരവിന്ദ് മറ്റം, കെപിഎംഎസ് സെക്രട്ടേറിയറ്റ് അംഗം ഇന്ദ്രജിത്, ബിനീഷ് ചെറുവല്ലൂർ, കെ.ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു.