ആലപ്പുഴ∙ ഗവ.കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ അധ്യാപക ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നാവശ്യപ്പെട്ട് അധ്യാപകരെ പൂട്ടിയിട്ടു വിദ്യാർഥികളുടെ പ്രതിഷേധം. ഇന്നലെ വൈകിട്ട് 3നാണ് ഉപരോധം ആരംഭിച്ചത്. അധ്യാപകരെ പുറത്തിറങ്ങാൻ അനുവദിക്കാതെ കോളജിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഗവ.കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ അധ്യാപക ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നാവശ്യപ്പെട്ട് അധ്യാപകരെ പൂട്ടിയിട്ടു വിദ്യാർഥികളുടെ പ്രതിഷേധം. ഇന്നലെ വൈകിട്ട് 3നാണ് ഉപരോധം ആരംഭിച്ചത്. അധ്യാപകരെ പുറത്തിറങ്ങാൻ അനുവദിക്കാതെ കോളജിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾ അഞ്ചോടെ കോളജ് പുറത്തുനിന്നു പൂട്ടി. അവസാന സെമസ്റ്ററിലെ പ്രധാന വിഷയമായ ഫാർമസി പ്രാക്ടിസിനു 6 മാസത്തേക്ക് ഒരു അധ്യാപകനെ വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ നിയമിക്കാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) സർക്കാരിനോടു ശുപാർശ ചെയ്തെന്ന് ആറിനു കോളജ് അധികൃതർ അറിയിച്ചതോടെയാണു സമരം അവസാനിച്ചത്. എന്നാൽ താൽക്കാലിക പരിഹാരമല്ല, സ്ഥിരം നിയമനമാണു വേണ്ടതെന്നും ഈ ആവശ്യം ഉന്നയിച്ച് ഇന്നു തിരുവനന്തപുരത്തു ഡിഎംഇ ഓഫിസിനു മുന്നിൽ സമരം നടത്തുമെന്നും വിദ്യാർഥികൾ അറിയിച്ചു. അവസാന സെമസ്റ്റർ പരീക്ഷയെഴുതുന്നവർ ഒഴികെയുള്ള മുഴുവൻ വിദ്യാർഥികളും പങ്കെടുക്കും.

ആവശ്യത്തിന് അധ്യാപകരില്ലെന്നു ചൂണ്ടിക്കാട്ടി കേരള ആരോഗ്യ സർവകലാശാലയും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയും ഗവ. ഫാർമസി കോളജിന് ഈ അധ്യയന വർഷത്തിൽ അംഗീകാരം പുതുക്കി നൽകിയിട്ടില്ല. അധ്യാപകരില്ലാത്തിനാൽ ഇവിടെയുള്ള വിദ്യാർഥികളുടെ പഠനവും ഈ അധ്യയന വർഷത്തെ പ്രവേശനവും പ്രതിസന്ധിയിലാണ്. 21 അധ്യാപകർ വേണ്ടിടത്ത് 13 അധ്യാപകർ മാത്രമാണ് ഇവിടെയുള്ളത്. ഇന്നലെ ആരംഭിച്ച അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ പ്രധാന വിഷയമായ ഫാർമസി പ്രാക്ടിസിന് അധ്യാപകരില്ലാത്തതിനാൽ മറ്റു കോളജുകളിൽ നിന്നു പഠനക്കുറിപ്പുകൾ സംഘടിപ്പിച്ചു സ്വയം പഠിക്കുകയായിരുന്നു.

ADVERTISEMENT

ആറു മാസത്തേക്കു വർക്കിങ് അറേഞ്ച്മെന്റിൽ അധ്യാപകനെ നിയമിക്കാനുള്ള നിർദേശം കോളജിന് അംഗീകാരം നേടിയെടുക്കാനുള്ള തന്ത്രം മാത്രമാണെന്നു വിദ്യാർഥികൾ പറയുന്നു. 6 മാസം കഴിഞ്ഞാൽ സമാനമായ പ്രതിസന്ധി വീണ്ടും ഉണ്ടാകും. ഒഴിവുള്ള തസ്തികകളിൽ സ്ഥിരനിയമനം നടത്തണമെന്നാണു വിദ്യാർഥികളുടെ ആവശ്യം.

 5ന് ഇതേ ആവശ്യം ഉന്നയിച്ചു വിദ്യാർഥികൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രശ്നത്തിന് ഇന്നലെ പരിഹാരമുണ്ടാക്കാമെന്ന് അന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെന്നും ഇതു പാലിക്കാത്തതിനാലാണ് അധ്യാപകരെ ഉപരോധിച്ചതെന്നും വിദ്യാർഥികൾ പറയുന്നു.