മാന്നാർ കൊലക്കേസ്: ഒന്നാം പ്രതിയെ ഉടൻ നാട്ടിൽ എത്തിക്കാൻ കഴിയുമെന്ന് പൊലീസ്
മാന്നാർ∙ ചെന്നിത്തല ഇരമത്തൂർ സ്വദേശിനി കല കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിലിനെ ഈയാഴ്ച തന്നെ ഇസ്രയേലിൽ നിന്നു നാട്ടിലെത്തിക്കാൻ കഴിയുമെന്നു പൊലീസിനു പ്രതീക്ഷ. നിലവിൽ റെഡ് കോർണർ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഓപ്പൺ വാറന്റും

മാന്നാർ∙ ചെന്നിത്തല ഇരമത്തൂർ സ്വദേശിനി കല കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിലിനെ ഈയാഴ്ച തന്നെ ഇസ്രയേലിൽ നിന്നു നാട്ടിലെത്തിക്കാൻ കഴിയുമെന്നു പൊലീസിനു പ്രതീക്ഷ. നിലവിൽ റെഡ് കോർണർ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഓപ്പൺ വാറന്റും പുറപ്പെടുവിച്ചു. ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിന്റെ പാസ്പോർട്ട് നമ്പറും വിലാസവും സ്പോൺസറുടെയും കമ്പനിയുടെയും വിശദാംശങ്ങളും ഉൾപ്പെട്ട വാറന്റ് അന്വേഷണ ഉദ്യോഗസ്ഥനായ മാന്നാർ പൊലീസ് ഇൻസ്പെക്ടർക്കു
കോടതി കൈമാറി. ഇനി പൊലീസ് ആസ്ഥാനത്തു നിന്നു ക്രൈംബ്രാഞ്ച് വഴി സിബിഐക്കു വാറന്റ് കൈമാറും. സിബിഐ ആസ്ഥാനത്തു നിന്ന് ഇന്റർപോളിനു വിവരങ്ങൾ നൽകുന്നതോടെ തിരച്ചിൽ നോട്ടിസ് നടപടികൾ പൂർത്തിയാക്കും.ഇതിനൊപ്പം പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ച് എമിഗ്രേഷൻ വിഭാഗം വഴി എംബസികൾക്കും വിമാനത്താവളങ്ങൾക്കും കൈമാറും. അനിൽ ഇസ്രയേലിൽ നിന്നു മറ്റെവിടേക്കെങ്കിലും പോകുന്നതു തടയാനാണിത്. കലയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കൊലപ്പെടുത്തിയ രീതിയും കൃത്യത്തിലെ പങ്കാളികളുടെ വിവരങ്ങളും ഉപയോഗിച്ച വാഹനവും കണ്ടെത്താനും അനിലിനെ നാട്ടിലെത്തിക്കുകയാണു പ്രധാനമെന്നു പൊലീസ് കരുതുന്നു.