ചെറിയനാട് ∙ 36 ഏക്കറോളം സ്ഥലം വെറുതേ കിടന്നിട്ടും വികസനപദ്ധതികൾ കടലാസിൽ‍ മാത്രമായി ഒതുങ്ങിപ്പോയ ചെറിയനാട് റെയിൽവേ സ്റ്റേഷൻ കാടുകയറി. സ്റ്റേഷനിൽ ഇഴജന്തുക്കളെയും തെരുവുനായ്ക്കളെയും ഭയന്നു സഞ്ചരിക്കേണ്ട സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമും ഇരിപ്പിടങ്ങളും വരെ കാടുകയറി. വേണാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയനാട് ∙ 36 ഏക്കറോളം സ്ഥലം വെറുതേ കിടന്നിട്ടും വികസനപദ്ധതികൾ കടലാസിൽ‍ മാത്രമായി ഒതുങ്ങിപ്പോയ ചെറിയനാട് റെയിൽവേ സ്റ്റേഷൻ കാടുകയറി. സ്റ്റേഷനിൽ ഇഴജന്തുക്കളെയും തെരുവുനായ്ക്കളെയും ഭയന്നു സഞ്ചരിക്കേണ്ട സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമും ഇരിപ്പിടങ്ങളും വരെ കാടുകയറി. വേണാട് എക്സ്പ്രസ് ഉൾപ്പെടെ പല പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പ് ഉണ്ടെന്നതിനാൽ ഒട്ടേറെ യാത്രക്കാർ സ്റ്റേഷനെ ആശ്രയിക്കുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് ഇവരെ വലയ്ക്കുന്നു. അപകടഭീഷണി ഉയർത്തി മരങ്ങൾ നിൽക്കുന്നതിനാൽ റെയിൽവേ സ്റ്റേഷൻ റോഡിലൂടെയുള്ള യാത്രയും സുരക്ഷിതമല്ല. റെയിൽനീർ കുപ്പിവെള്ള പദ്ധതിക്കായും വെയർഹൗസിനായും സ്റ്റേഷനിൽ പദ്ധതികൾ കൊണ്ടുവന്നെങ്കിലും അവ കടലാസിൽ മാത്രമായി പൊലിഞ്ഞു. 

ചെങ്ങന്നൂർ സ്റ്റേഷനിൽ സമഗ്ര നവീകരണം നടപ്പാക്കാനിരിക്കവേ ഉപസ്റ്റേഷനാക്കി ചെറിയനാട് സ്റ്റേഷൻ വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ശബരിമലയുടെ ഇടത്താവളമായ ചെങ്ങന്നൂരിൽ സർവീസ് അവസാനിപ്പിക്കുകയും ചെങ്ങന്നൂരിൽ നിന്നു യാത്ര തുടങ്ങുകയും ചെയ്യേണ്ട സ്പെഷൽ ട്രെയിനുകൾ നിലവിൽ കൊല്ലത്താണ് യാത്ര അവസാനിപ്പിക്കുന്നതും പുറപ്പെടുന്നതും. ചെങ്ങന്നൂർ സൗത്ത് സ്റ്റേഷൻ എന്നു പേരു മാറ്റി ചെറിയനാട്ട് ഷണ്ടിങ് യാഡ് ഒരുക്കിയാൽ ചെങ്ങന്നൂരിന്റെയും ചെറിയനാടിന്റെയും പ്രാധാന്യം വർധിക്കും. എന്നാൽ 36 ഏക്കർ ഇതിനു മതിയാകില്ലെന്നും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് റെയിൽവേ അധികൃതരുടെ വാദം. ഉപഗ്രഹസ്റ്റേഷനാക്കണമെന്നും മുൻപ് ആവശ്യമുയർന്നിരുന്നു. ചെങ്ങന്നൂർ –പമ്പ പാത യാഥാർഥ്യമാകാനൊരുങ്ങുമ്പോഴും ചെറിയനാടിന്റെ പ്രസക്തി വർധിക്കുകയാണ്.