സിപിഎമ്മിന്റെയും മന്ത്രി സജി ചെറിയാന്റെയും നിർദേശം; പ്രതികളുടെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു
മാന്നാർ∙ കലാ കൊലപാതക കേസിലെ പ്രതികളുടെ അഭിഭാഷകൻ വക്കാലത്ത് പിൻവലിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി, കണ്ണമ്പള്ളിൽ സോമരാജൻ, കണ്ണമ്പള്ളിൽ പ്രമോദ് എന്നിവർക്കായി ചെങ്ങന്നൂരിലെ അഭിഭാഷകൻ സുരേഷ്

മാന്നാർ∙ കലാ കൊലപാതക കേസിലെ പ്രതികളുടെ അഭിഭാഷകൻ വക്കാലത്ത് പിൻവലിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി, കണ്ണമ്പള്ളിൽ സോമരാജൻ, കണ്ണമ്പള്ളിൽ പ്രമോദ് എന്നിവർക്കായി ചെങ്ങന്നൂരിലെ അഭിഭാഷകൻ സുരേഷ് മത്തായിയാണ് വക്കാലത്തു സമർപ്പിച്ചത്.
സിപിഎമ്മിന്റെയും മന്ത്രി സജി ചെറിയാന്റെയും ആവശ്യപ്രകാരമാണ് സിപിഎം ഏരിയ കമ്മിറ്റിയംഗവും ബുധനൂർ കമ്മിറ്റി സെക്രട്ടറിയുമായ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞത്. പ്രതികളെ സംരക്ഷിക്കുന്ന നടപടി സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം കലയുടെ ബന്ധുക്കളെ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയിരുന്നു.