അങ്കണവാടിവർക്കർ,ഹെൽപർ ഒഴിവ് ആലപ്പുഴ ∙ വനിതാ ശിശു വികസന വകുപ്പിനു കീഴിൽ അമ്പലപ്പുഴ ഐസിഡിഎസ് പ്രോജക്ടിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകളിൽ നിന്നു അങ്കണവാടി വർക്കർ/ ഹെൽപർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 5നു മുൻപായി അമ്പലപ്പുഴ ഐസിഡിഎസ് ഓഫിസിൽ ലഭിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്
ആലപ്പുഴ ∙ വനിതാ ശിശു വികസന വകുപ്പിനു കീഴിൽ അമ്പലപ്പുഴ ഐസിഡിഎസ് പ്രോജക്ടിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകളിൽ നിന്നു അങ്കണവാടി വർക്കർ/ ഹെൽപർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 5നു മുൻപായി അമ്പലപ്പുഴ ഐസിഡിഎസ് ഓഫിസിൽ ലഭിക്കണം. 9188959683.
പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം
ആലപ്പുഴ ∙ പ്രീമെട്രിക് തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആലപ്പുഴ ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അപേക്ഷകൾ ഓഗസ്റ്റ് 31നു മുൻപായി പുനലൂരിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ പട്ടികവർഗ വികസന ഓഫിസർക്ക് നൽകണം. 0475 2222353.
നവോദയ പ്രവേശനം 
ആലപ്പുഴ ∙ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിവരങ്ങൾക്ക്: www.navodaya.gov.in. ഫോൺ: 8848602121, 7994574766.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആലപ്പുഴ ∙ ഗവ.നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് ആലപ്പുഴ ഗവ.നഴ്സിങ് സ്കൂളിലും ജില്ലാ മെഡിക്കൽ ഓഫിസിലും (ആരോഗ്യം) ലഭിക്കും. ലിസ്റ്റ് സംബന്ധിച്ച പരാതികൾ 10 ദിവസത്തിനകം പ്രിൻസിപ്പൽ, ഗവ.നഴ്സിങ് സ്കൂൾ, ഇരുമ്പുപാലം പിഒ ആലപ്പുഴ എന്ന വിലാസത്തിൽ അറിയിക്കാം.
ബോക്സിങ് ടീം തിരഞ്ഞെടുപ്പ്
ആലപ്പുഴ ∙ ഓഗസ്റ്റ് ആദ്യവാരം പാലക്കാട് നടക്കുന്ന സംസ്ഥാന യൂത്ത് ജൂനിയർ പുരുഷ, വനിത ബോക്സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ നാളെ വൈകിട്ട് 3ന് രാജാ കേശവദാസ് നീന്തൽ കുളത്തിനു സമീപം. താൽപര്യമുള്ളവർ പ്രായം തെളിയിക്കുന്ന രേഖ, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തിച്ചേരണം. 9633417673.
പാലിയേറ്റീവ് നഴ്സിങ് കോഴ്സ്
ആലപ്പുഴ ∙ ജനറൽ ആശുപത്രിയിലെ ജില്ലാ പാലിയേറ്റീവ് കെയർ ട്രെയ്നിങ് സെന്ററിൽ ആരംഭിക്കുന്ന നഴ്സുമാർക്കുള്ള 45 ദിവസത്തെ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീസ് 5000 രൂപ. ഓഗസ്റ്റ് 10നു മുൻപായി ജില്ലാ പാലിയേറ്റീവ് കെയർ ട്രെയ്നിങ് സെന്ററുമായി ബന്ധപ്പെടണം. 0477 2237544.
സൂപ്പർ ക്ലോറിനേഷൻ‍‍: വെള്ളം ഉപയോഗിക്കരുത്
ചേപ്പാട്∙ പഞ്ചായത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ സൂപ്പർ ക്ലോറിനേഷൻ‍‍ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട്  5 വരെ ജല അതോറിറ്റിയുടെ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉപയോഗിക്കുകയോ പൈപ്പ് തുറന്ന് വിടുകയോ ചെയ്യരുതെന്ന് ജല അതോറിറ്റി എഇ അറിയിച്ചു.
സംരംഭകത്വ പരിശീലന പരിപാടി
കായംകുളം∙ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ പട്ടികജാതിക്കാർക്ക് കാർഷിക സാങ്കേതിക വിദ്യകളിൽ സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40. നാല് പേർക്കാണ് പരിശീലനം നൽകുക. കാലയളവ് എട്ടുമാസം. പ്രതിമാസ സ്റ്റൈപൻഡ് 15000 രൂപ. അഭിമുഖം നാളെ രാവിലെ 10ന്. താൽപര്യമുള്ളവർക്ക് 8281041175 എന്ന ഫോൺ നമ്പറിൽ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യാം.
പരിശോധന ക്യാംപ് 28ന് 
ആലപ്പുഴ ∙ ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ സൗജന്യ വെരിക്കോസ് വെയിൻ പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. 28ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് ക്യാംപ്. വെരിക്കോസ് വെയ്നിനു സൗജന്യ ഡോപ്ലർ സ്കാനിങ് അടക്കമുള്ള വിദഗ്ധ പരിശോധനയും ചികിത്സയും ക്യാംപിൽ ഉണ്ടാവും. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന ആദ്യ 50 പേർക്കാണ് സേവനം ലഭ്യമാകുക. ഫോൺ: 9400966645
സഹചാരി അവാർഡ്
ആലപ്പുഴ ∙ ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള സഹചാരി അവാർഡിനു ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. 04772253870.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT