വിഷ്ണുവിനായി തിരച്ചിൽ; കപ്പൽ കമ്പനിയുടെ തീരുമാനം കാത്ത് വീട്ടുകാർ
ആലപ്പുഴ ∙ ഒഡീഷയിൽനിന്നു ചൈനയിലേക്കു പോയ കപ്പലിൽനിന്നു കടലിൽ കാണാതായ കപ്പൽജീവനക്കാരൻ പറവൂർ വൃന്ദാവനത്തിൽ വിഷ്ണു ബാബുവിനെ (25) കണ്ടെത്താനുള്ള തിരച്ചിലിൽ ഇനിയെന്തെന്ന് ആലോചിക്കാൻ ഇന്നു കപ്പൽ കമ്പനിയുടെ അമേരിക്കയിലെ ആസ്ഥാനവുമായി ബന്ധപ്പെടുമെന്നു കമ്പനി അധികൃതർ വിഷ്ണുവിന്റെ ബന്ധുക്കളെ അറിയിച്ചു.

ആലപ്പുഴ ∙ ഒഡീഷയിൽനിന്നു ചൈനയിലേക്കു പോയ കപ്പലിൽനിന്നു കടലിൽ കാണാതായ കപ്പൽജീവനക്കാരൻ പറവൂർ വൃന്ദാവനത്തിൽ വിഷ്ണു ബാബുവിനെ (25) കണ്ടെത്താനുള്ള തിരച്ചിലിൽ ഇനിയെന്തെന്ന് ആലോചിക്കാൻ ഇന്നു കപ്പൽ കമ്പനിയുടെ അമേരിക്കയിലെ ആസ്ഥാനവുമായി ബന്ധപ്പെടുമെന്നു കമ്പനി അധികൃതർ വിഷ്ണുവിന്റെ ബന്ധുക്കളെ അറിയിച്ചു. ചർച്ചയിലെ തീരുമാനം അറിയിക്കാമെന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. മലേഷ്യയിൽവച്ചാണു വിഷ്ണുവിനെ കാണാതായത്. മലേഷ്യയിലെ മാരിടൈം റെസ്ക്യു കോഓർഡിനേറ്റിങ് സെന്റർ നടത്തിയ 96 മണിക്കൂർ നീണ്ട തിരച്ചിൽ 21ന് അവസാനിപ്പിച്ചിരുന്നു.
മലേഷ്യയിലെയും സിംഗപ്പുരിലെയും തീരസംരക്ഷണ സേനകളുടെ സഹായം ലഭിച്ചാൽ തിരച്ചിൽ തുടരാമെന്നാണു ബന്ധുക്കളുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി വഴിയുള്ള നടപടികൾ ആവശ്യമാണ്. എംബസി അധികൃതർ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നു വിഷ്ണുവിന്റെ ബന്ധുക്കൾ പറഞ്ഞു. വിഷ്ണുവിനെ കാണാതായതിനു പിന്നാലെ കപ്പൽ സിംഗപ്പുരിൽ എത്തിയെങ്കിലും അവിടെനിന്നു തിരച്ചിലിൽ സഹായമൊന്നുമില്ലെന്നാണു വിവരം.