മുഹമ്മ കുടുബശ്രീ തട്ടിപ്പ് ഒതുക്കിത്തീർക്കാൻ സിപിഎം ഇടപെട്ടെന്നു മൊഴി
ആലപ്പുഴ∙ മുഹമ്മ കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പ് ഒതുക്കിത്തീർക്കാൻ സിപിഎം നേതൃത്വം ഇടപെട്ടെന്നു ആരോപണവിധേയയായ അക്കൗണ്ടന്റിന്റെ മൊഴി. കുടുംബശ്രീ സിഡിഎസിനു പിന്നാക്ക വികസന കോർപറേഷൻ നൽകിയ വായ്പയുടെ അക്കൗണ്ടിൽ നിന്നു 24.90 ലക്ഷം രൂപ നഷ്ടമായ സംഭവത്തിൽ പരിശോധന നടത്തിയ വിജിലൻസ് സംഘത്തിനാണ് ഇവർ

ആലപ്പുഴ∙ മുഹമ്മ കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പ് ഒതുക്കിത്തീർക്കാൻ സിപിഎം നേതൃത്വം ഇടപെട്ടെന്നു ആരോപണവിധേയയായ അക്കൗണ്ടന്റിന്റെ മൊഴി. കുടുംബശ്രീ സിഡിഎസിനു പിന്നാക്ക വികസന കോർപറേഷൻ നൽകിയ വായ്പയുടെ അക്കൗണ്ടിൽ നിന്നു 24.90 ലക്ഷം രൂപ നഷ്ടമായ സംഭവത്തിൽ പരിശോധന നടത്തിയ വിജിലൻസ് സംഘത്തിനാണ് ഇവർ കഴിഞ്ഞ ദിവസം മൊഴി നൽകിയത്. കേസിൽ ആരോപണവിധേയരായ സിഡിഎസ് ഭാരവാഹികളെല്ലാം സിപിഎം പോഷകസംഘടനകളുടെ ഭാരവാഹികളാണ്.
തട്ടിപ്പ് നടന്ന കാലത്ത് സിഡിഎസിൽ പ്രത്യേക തസ്തികയുണ്ടാക്കി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ചത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള 2 നേതാക്കൾ ഇടപെട്ടാണ്. ഈ നേതാവ് പിന്നീട് രാജിവച്ച് വിദേശത്തേക്കു പോയി. ഇതിനു ശേഷമാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പണം നഷ്ടമായതു വിവാദമായതിനു പിന്നാലെ തന്നെയും അന്നത്തെ സിഡിഎസ് അധ്യക്ഷയെയും പാർട്ടി ഓഫിസിലേക്കു വിളിച്ചുവരുത്തി പണം നഷ്ടമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടതായും മുൻ അക്കൗണ്ടന്റ് വിജിലൻസിനു മൊഴി നൽകി.
മുഹമ്മ കുടുബശ്രീ സിഡിഎസിനു പിന്നാക്ക വികസന കോർപറേഷൻ നൽകിയ വായ്പയുടെ അക്കൗണ്ടിൽ നിന്നു 24.90 ലക്ഷം രൂപ കാണാനില്ലെന്നു മുൻപ് ജില്ലാ കുടുംബശ്രീ മിഷൻ കണ്ടെത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ചു കുടുംബശ്രീ സംസ്ഥാന മിഷനിലെ ഓഡിറ്റ് സംഘവും പരിശോധന നടത്തി. ഇതിനിടെയാണ് വിജിലൻസ് ആലപ്പുഴ യൂണിറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ക്രമക്കേട് ബോധ്യപ്പെട്ടതോടെ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇതിനുള്ള റിപ്പോർട്ട് നൽകുന്നതിനു മുന്നോടിയായാണു പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴിയെടുത്തത്.