നിയമത്തിന്റെ നൂലാമാലയിൽ കുരുങ്ങി ജീവിതം വഴിമുട്ടി ഒരു കുടുംബം
മാന്നാർ ∙ ഭർതൃസഹോദരന്റെ തിരോധാനത്തെ തുടർന്നു മൂന്നേമുക്കാൽ സെന്റ് വസ്തുവിൽ അവകാശം ലഭിക്കാത്തതിനാൽ അടച്ചുറപ്പുള്ള വീടില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു നിർധന കുടുംബം. മാന്നാർ പഞ്ചായത്ത് 7–ാം വാർഡിൽ കുരട്ടിക്കാട് കൊറ്റിനാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായരും ഭാര്യ സുധാകുമാരിയും രണ്ടു മക്കളുമടങ്ങുന്ന

മാന്നാർ ∙ ഭർതൃസഹോദരന്റെ തിരോധാനത്തെ തുടർന്നു മൂന്നേമുക്കാൽ സെന്റ് വസ്തുവിൽ അവകാശം ലഭിക്കാത്തതിനാൽ അടച്ചുറപ്പുള്ള വീടില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു നിർധന കുടുംബം. മാന്നാർ പഞ്ചായത്ത് 7–ാം വാർഡിൽ കുരട്ടിക്കാട് കൊറ്റിനാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായരും ഭാര്യ സുധാകുമാരിയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് 10 വർഷമായി ബുദ്ധിമുട്ടു നേരിടുന്നത്. ഉണ്ണിക്കൃഷ്ണന്റെ ജ്യേഷ്ഠ സഹോദരൻ ശശിധരനെ 40 വർഷം മുൻപാണു കാണാതായത്.ഉണ്ണിക്കൃഷ്ണൻ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ സുധാകുമാരിയെ വിവാഹം കഴിച്ചു.
കുരട്ടിക്കാട്ടെ കുടുംബ സ്വത്തായ ഏഴര സെന്റ് വസ്തുവിൽ സുധാകുമാരിക്കും കാണാതായ ശശിധരനും മൂന്നേമുക്കാൽ സെന്റ് സ്ഥലം വീതം ഓഹരിയായി എഴുതിക്കൊടുത്തിരുന്നു. എന്നാൽ ഇതിന്റെ ബാക്കി നടപടിക്രമങ്ങൾ നടത്തുന്നതിനു മുൻപ് ശശിധരൻ വീടുവിട്ടുപോകുകയും ചെയ്തു.നിലവിൽ സുധാകുമാരിയും കുടുംബവും വീടുവയ്ക്കാനോ വായ്പയെടുക്കാനോ കഴിയാത്ത ഊരാക്കുടുക്കിലാണ്. വീടിനായി പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും സ്വന്തം പേരിൽ വസ്തുവില്ലാത്തതിനാൽ വീടു ലഭിക്കില്ലെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ശശിധരനെ കാണാതായെന്ന സർട്ടിഫിക്കറ്റ് മാന്നാർ പൊലീസും നൽകിയില്ല. മാന്നാർ വില്ലേജ് ഓഫിസ്, പഞ്ചായത്ത്, ചെങ്ങന്നൂർ താലൂക്ക് ഓഫിസ്, ആർഡിഎ, കലകട്ർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും സുധാകുമാരിയുടെയും കുടുംബത്തിന്റെയും സ്വപ്നം ഇന്നു വരെ പൂവണിഞ്ഞില്ല. രോഗിയായ ഭർത്താവ്, വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം മാന്നാറിലെ ഒരു കടയിൽ ജോലിക്കു പോയി സുധാകുമാരിക്കു കിട്ടുന്ന തുച്ഛമായ തുകയാണ്.
സ്വന്തമായ 2 സെന്റ് വസ്തു വാങ്ങാനോ, അടച്ചുറപ്പുള്ള വീടു വയ്ക്കാനോ ഈ വരുമാനം കൊണ്ടു തികയില്ല. സുധയും കുടുംബവും സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായം തേടുകയാണ്. സുധാകുമാരിയുടെ പേരിൽ മാന്നാർ കാനറ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. നമ്പർ 3534108000945. IFSC Code : CNRB 0003534. ഫോൺ: 96561 17962.