തത്തംപള്ളി പള്ളിയുടെ സമീപം രണ്ടര വർഷമായി റോഡിൽ; ജീപ്പ് കത്തി നശിച്ചു
ആലപ്പുഴ ∙ കിടങ്ങാംപറമ്പ് വാർഡിൽ തത്തംപള്ളി പള്ളിയുടെ സമീപം രണ്ടര വർഷമായി റോഡിൽ കിടന്ന ജീപ്പ് കത്തി നശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തീ പിടിക്കുകയും ഉഗ്രശബ്ദത്തോടെ തീ പടരുകയും ആയിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ജീപ്പിന്റെ ഉടമ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.അഗ്നിരക്ഷാസേന പാഞ്ഞെത്തി തീ അണച്ചെങ്കിലും

ആലപ്പുഴ ∙ കിടങ്ങാംപറമ്പ് വാർഡിൽ തത്തംപള്ളി പള്ളിയുടെ സമീപം രണ്ടര വർഷമായി റോഡിൽ കിടന്ന ജീപ്പ് കത്തി നശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തീ പിടിക്കുകയും ഉഗ്രശബ്ദത്തോടെ തീ പടരുകയും ആയിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ജീപ്പിന്റെ ഉടമ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അഗ്നിരക്ഷാസേന പാഞ്ഞെത്തി തീ അണച്ചെങ്കിലും ജീപ്പ് പൂർണമായി അഗ്നിക്കിരയായി.
ജീപ്പിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും ഉണ്ടായിരുന്നതായി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബി.ജയപ്രകാശ് പറഞ്ഞു. ശ്രാമ്പിക്കൽ എന്ന പേരുള്ള ജീപ്പ് നാട്ടുകാർക്ക് ബുദ്ധിമുട്ടായപ്പോൾ 6 മാസം മുൻപ് തത്തംപള്ളി വാർഡ് കൗൺസിലർ കൊച്ചുത്രേസ്യാമ്മ ജോസഫ് നഗരസഭാ സെക്രട്ടറിക്കും നോർത്ത് പൊലീസിലും പരാതി നൽകുകയായിരുന്നു.
സെക്രട്ടറിയും പൊലീസിന് റിപ്പോർട്ട് നൽകി.6മാസമായി നടപടി സ്വീകരിക്കാതിരുന്ന പൊലീസ് 2 ദിവസം മുൻപ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നെന്നും അത് കഴിഞ്ഞപ്പോഴാണ് ജീപ്പ് കത്തിയതെന്നും കൗൺസിലർ പറഞ്ഞു.