കുട്ടനാട് ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെളിയനാട് പഞ്ചായത്ത് 2–ാം വാർഡ് കിഴക്കേപറമ്പിൽ വീട്ടിൽ മിഥുൻ ലാലിനെയാണ് (33) പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോളണ്ടിൽ ജോലി വാഗ്ദാനം ചെയ്താണു പ്രതി ഒട്ടേറെപ്പേരെ കബളിപ്പിച്ചത്. പ്രതിക്കെതിരെ പുളിങ്കുന്ന്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെളിയനാട് പഞ്ചായത്ത് 2–ാം വാർഡ് കിഴക്കേപറമ്പിൽ വീട്ടിൽ മിഥുൻ ലാലിനെയാണ് (33)  പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോളണ്ടിൽ ജോലി വാഗ്ദാനം ചെയ്താണു പ്രതി ഒട്ടേറെപ്പേരെ  കബളിപ്പിച്ചത്. പ്രതിക്കെതിരെ  പുളിങ്കുന്ന്, കുമരകം സ്റ്റേഷനുകളിൽ കേസുണ്ട്. ചങ്ങനാശേരി, കൊട്ടാരക്കര, ആലപ്പുഴ  പൊലീസ് സ്റ്റേഷൻ പരിധികളിൽ സമാനമായ തട്ടിപ്പു നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഫയർ ആൻഡ് സേഫ്റ്റി അടക്കമുള്ള കോഴ്സുകൾ പഠിച്ചിറങ്ങിയ യുവാക്കളാണു അധികവും തട്ടിപ്പിന് ഇരയായത്.

യുവാക്കളിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ വാങ്ങിയാണു വിദേശത്തു ജോലി വാഗ്ദാനം ചെയ്തത്. നൂറിലേറെപ്പേർ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പുളിങ്കുന്ന് സ്റ്റേഷനിൽ  മങ്കൊമ്പ് തെക്കേക്കര സ്വദേശിയുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്ന് 1.30 ലക്ഷം രൂപയാണു പ്രതി തട്ടിയെടുത്തത്.

ADVERTISEMENT

രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ പി.ടി.ബിജുക്കുട്ടൻ, വി.ഗിരീഷ് കുമാർ, സെബാസ്റ്റ്യൻ ജോസഫ്, സിപിഒ പ്രവീൺ മുരളി എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 വർഷത്തിനിടെ പ്രതിയുടെ പെട്ടെന്നുള്ള വളർച്ചയിൽ നാട്ടുകാരും സംശയം ഉന്നയിച്ചിരുന്നു. ആഡംബര കാറുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ സ്വന്തമായുള്ള പ്രതി അടുത്തിടെ 3 നില വീടും നിർമിച്ചതായി നാട്ടുകാർ പറഞ്ഞു.