ഗൂഗിൾ മാപ്പ് നോക്കി യാത്ര, സ്കൂട്ടറും കാറും കായലിൽ വീണു; യാത്രികരെ രക്ഷിച്ചു
ആലപ്പുഴ∙ ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത കാർ യാത്രക്കാരനും സ്കൂട്ടർ യാത്രികനും പുന്നമടകായലിൽ വീണു.മണ്ണഞ്ചേരി കാവുങ്കൽ സ്വദേശി ഗോകുൽ, ആപ്പൂര് സ്വദേശി അൻസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 11.30ന് പുന്നമട റിസോർട്ടിന് കിഴക്ക് ഹൗസ് ബോട്ടുകൾ അടുപ്പിക്കുന്ന

ആലപ്പുഴ∙ ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത കാർ യാത്രക്കാരനും സ്കൂട്ടർ യാത്രികനും പുന്നമടകായലിൽ വീണു.മണ്ണഞ്ചേരി കാവുങ്കൽ സ്വദേശി ഗോകുൽ, ആപ്പൂര് സ്വദേശി അൻസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 11.30ന് പുന്നമട റിസോർട്ടിന് കിഴക്ക് ഹൗസ് ബോട്ടുകൾ അടുപ്പിക്കുന്ന കടവിനു സമീപമായിരുന്നു സംഭവം. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ഹൗസ് ബോട്ട് ജീവനക്കാരെത്തി ഇരുവരെയും രക്ഷിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. സമീപത്തെ റിസോർട്ടിൽ ആഘോഷം കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അപകടം. സ്കൂട്ടറിൽ പോയ അൻസിൽ ഗൂഗിൾ മാപ്പിട്ട് യാത്ര ചെയ്തു. കടവിലെത്തിയപ്പോഴാണ് റോഡ് അവസാനിച്ച കാര്യം മനസ്സിലായത്.ഉടൻ ബ്രേക്ക് ചെയ്തെങ്കിലും സ്കൂട്ടറും തൊട്ടുപിന്നാലെയെത്തിയ ഗോകുലിന്റെ കാറും കായലിൽ പതിച്ചു. കാറിൽ അകപ്പെട്ട ഗോകുലിനെ ഹൗസ് ബോട്ടിലെ ജീവനക്കാർ ചേർന്നു കരയ്ക്കെത്തിക്കുകയായിരുന്നു.വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും നോർത്ത് പൊലീസും സ്ഥലത്തെത്തി. കാർ രാത്രി വൈകിയും കരയ്ക്കു കയറ്റാൻ സാധിച്ചിട്ടില്ല.