കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീതി; ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ
കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. ജനങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. കിടങ്ങറ, കാവാലം, നെടുമുടി, നീരേറ്റുപുറം മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. മറ്റു മേഖലകളിൽ ജലനിരപ്പ് വാണിങ് ലെവലിനു മുകളിലാണ്. നീരേറ്റുപുറത്ത് 44 സെന്റീമീറ്ററും കിടങ്ങറയിൽ 12

കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. ജനങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. കിടങ്ങറ, കാവാലം, നെടുമുടി, നീരേറ്റുപുറം മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. മറ്റു മേഖലകളിൽ ജലനിരപ്പ് വാണിങ് ലെവലിനു മുകളിലാണ്. നീരേറ്റുപുറത്ത് 44 സെന്റീമീറ്ററും കിടങ്ങറയിൽ 12 സെന്റീമീറ്ററും നെടുമുടിയിൽ 2 സെന്റീമീറ്ററും മങ്കൊമ്പിൽ 1 സെന്റീമീറ്ററും അപകട നിലയ്ക്കു മുകളിലാണു ജലനിരപ്പ്.
2 ദിവസങ്ങളിലായി തുടരുന്ന മഴയ്ക്കു ശമനമുണ്ടെങ്കിലും ജലനിരപ്പ് ഉയരാൻ തുടങ്ങിയതു കുട്ടനാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി. കൃഷി ഇറക്കാത്ത പാടശേഖരങ്ങൾക്കുള്ളിൽ മഴവെള്ളം കൂടി കെട്ടി നിൽക്കുന്നതിനാൽ പൊതു ജലാശയത്തിലെ ജലനിരപ്പിലും ഉയരത്തിലാണു പാടശേഖരങ്ങൾക്ക് ഉള്ളിലെ വെള്ളക്കെട്ട്. പൊതുമരാമത്തു റോഡിൽ അടക്കം വെള്ളം കയറിയെങ്കിലും വാഹന ഗതാഗതം തടസ്സമില്ലാതെ തുടർന്നു. എന്നാൽ ഇടറോഡുകളിലടക്കം ജലനിരപ്പ് ഉയർന്നു വാഹന ഗതാഗതം തടസ്സപ്പെട്ടു.