ആലപ്പുഴ ∙ മാന്നാർ ഇരമത്തൂരിലെ കല കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പൊലീസിനു മുന്നിൽ വലിയ കടമ്പകൾ. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനെ ഇസ്രയേലിൽ നിന്നു നാട്ടിലെത്തിക്കുന്ന നടപടിയാണ് ഏറ്റവും സങ്കീർണം. ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇയാൾ മാറിയതും തലവേദനയായി. വിദേശത്തുള്ള പ്രതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മാന്നാർ ഇരമത്തൂരിലെ കല കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പൊലീസിനു മുന്നിൽ വലിയ കടമ്പകൾ. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനെ ഇസ്രയേലിൽ നിന്നു നാട്ടിലെത്തിക്കുന്ന നടപടിയാണ് ഏറ്റവും സങ്കീർണം. ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇയാൾ മാറിയതും തലവേദനയായി.  വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ സിബിഐ വഴി ഇന്റർപോളുമായി ബന്ധപ്പെട്ടു തിരച്ചിൽ നോട്ടിസ് പുറത്തിറക്കുന്നതിന്റെ ആദ്യ ഘട്ടം (ബ്ലൂ കോർണർ നോട്ടിസ്) മാത്രമാണ് ഇതുവരെ നടന്നത്. റെഡ് കോർണർ നോട്ടിസാണ് അവസാന ഘട്ടം.

അതു പ്രതിയെ പിടികൂടി നാട്ടിലെത്തിക്കാനാണ്. അതിനു പക്ഷേ, കേസിലെ കുറ്റപത്രം കോടതിയിൽ നൽകണം. ഈ കേസിൽ കുറ്റപത്രം നൽകാനാകുന്ന വിധം അന്വേഷണം പുരോഗമിച്ചിട്ടുമില്ല. എറണാകുളത്തെ ഒരു കമ്പനിയാണ് അനിലിനെ ഇസ്രയേലിലേക്കു കൊണ്ടുപോയതെന്നാണു വിവരം. ഇയാൾ അടുത്ത കാലത്ത് അവിടെ നിന്നു മാറിയെന്നും മറ്റെവിടെയോ ആണെന്നുമാണു സൂചന. ഇക്കാര്യം എറണാകുളത്തെ കമ്പനിയുമായി ബന്ധപ്പെട്ടു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അനിൽ ഇപ്പോൾ ഏതു സ്ഥാപനത്തിലാണെന്നു കണ്ടെത്തിയിട്ടില്ല.  

ADVERTISEMENT

കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അനിൽ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ഇട്ടെന്നാണ് അറസ്റ്റിലായ പ്രതികൾ പറഞ്ഞത്. അവിടെ നിന്നു പിന്നീടു രഹസ്യമായി മാറ്റിയെന്ന സംശയത്തെത്തുടർന്നു  പൊലീസ് ആ വഴിക്കും അന്വേഷിച്ചിരുന്നു. സൂചനകളൊന്നും ലഭിച്ചില്ല. സംഭവം വിശദമായി അറിയുന്ന ഒരാൾ പിടിയിലായവരിൽ ഉണ്ടെന്നാണു പൊലീസിന്റെ നിഗമനം.

പക്ഷേ, പല തവണ ചോദ്യം ചെയ്തിട്ടും അത്തരം വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല. പലപ്പോഴും അന്വേഷണത്തെ വഴി തെറ്റിക്കുന്ന വിധമാണു മൊഴിനൽകുന്നത്.  അതേസമയം കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അപ്പർകുട്ടനാട്ടിൽ പോസ്റ്ററുകൾ പതിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ അനിലിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ.

English Summary:

Mannar Kala Murder Case: New Twists in Anil's Whereabouts in Israel