മാവേലിക്കര ∙ ‘കോട്ടയുടെ വിവിധ ഗോപുരങ്ങളിലേക്കുള്ള നല്ല റോഡുകളുടെ ഇരുവശങ്ങളിലുമായി ഉയരവും വണ്ണവും ഉള്ള വലിയ മരങ്ങൾ വഴിയാത്രക്കാർക്കു തണലേകാനായി നട്ടു പിടിപ്പിച്ചിരിക്കുന്നതു കാണാനുണ്ട്, ഇതിനെല്ലാം പുറമേ തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന റോഡും പാണ്ടിയിൽ നിന്നുള്ള ഒരു റോഡും ഈ സ്ഥലത്തു കൂടെ കടന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ ‘കോട്ടയുടെ വിവിധ ഗോപുരങ്ങളിലേക്കുള്ള നല്ല റോഡുകളുടെ ഇരുവശങ്ങളിലുമായി ഉയരവും വണ്ണവും ഉള്ള വലിയ മരങ്ങൾ വഴിയാത്രക്കാർക്കു തണലേകാനായി നട്ടു പിടിപ്പിച്ചിരിക്കുന്നതു കാണാനുണ്ട്, ഇതിനെല്ലാം പുറമേ തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന റോഡും പാണ്ടിയിൽ നിന്നുള്ള ഒരു റോഡും ഈ സ്ഥലത്തു കൂടെ കടന്നു പോകുന്നു’ – 1839 ജൂൺ 18നു സിഎംഎസ് മദ്രാസ് കറസ്പോണ്ടിങ് കമ്മിറ്റിക്ക് റവ.ജോസഫ് പീറ്റ് എഴുതിയ കത്തിൽ മാവേലിക്കരയെ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. തിരുവിതാംകൂറിനെയും മലയാള ഭാഷയേയും സ്നേഹിച്ച റവ.ജോസഫ് പീറ്റിന്റെ ഓർമകൾക്കു ഇന്ന് 159 വർഷം.

1833ലാണു റവ.ജോസഫ് പീറ്റ് തിരുവിതാംകൂറിൽ എത്തിയത്. കോട്ടയം കോളജിന്റെ പ്രിൻസിപ്പലായി പ്രവർത്തിക്കവെയാണു 1836ൽ മാവേലിക്കര പുതിയകാവ് പള്ളിയിൽ നടക്കുന്നത്. 1838ൽ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി മാവേലിക്കരയിൽ എത്തി താമസിക്കാനായി ഒരു ബംഗ്ലാവ് പണി കഴിപ്പിച്ചു. പീറ്റ് സ്ഥാപിച്ച ബംഗ്ലാവ് ആണു പിന്നീട് പീറ്റ് മെമ്മോറിയിൽ ട്രെയിനിങ് കോളജിന്റെ പ്രധാന കെട്ടിടമായി മാറിയത്. ബംഗ്ലാവിനു സമീപത്തായി ഒരു ആരാധനാലയം നിർമിച്ചു 1839ൽ കൂദാശ ചെയ്തു. 400 പേർക്ക് ഇരിക്കാവുന്ന പള്ളി ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിന്റെ സെന്റിനറി ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണു സ്ഥാപിച്ചത്.

ADVERTISEMENT

1841ൽ ആണു ഇപ്പോഴുള്ള സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് അച്ചൻകോവിലാറിന്റെ തീരത്തു ഗോഥിക് സമ്പ്രദായത്തിൽ നിർമിച്ചത്. ആറ്റുമണലും ഉറവയും ഉള്ള സ്ഥലത്തു വലിയ കെട്ടിടം പണിയുന്നതു യോഗ്യമല്ലെന്നു പലരും ഉപദേശിച്ചെങ്കിലും പള്ളി പണി നടത്തി. 36 അടി വീതിയുള്ള കെട്ടിടത്തിന്റെ മേൽക്കൂര താങ്ങാൻ ഉറപ്പുള്ള രാജ്ഞി മല്ല് സ്ഥാപിച്ചതു പീറ്റിന്റെ എൻജിനീയറിങ് വിരുതിന്റെ നേർക്കാഴ്ചയാണ്. ഭിത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു തടിയിൽ പ്രത്യേക ആകൃതിയിൽ നിർമിക്കുന്ന രാജ്ഞി മല്ലിനെക്കുറിച്ചു പഠിക്കാൻ ആർക്കിടെക്ട് വിദ്യാർഥികൾ ഇപ്പോഴും എത്താറുണ്ടെന്നു സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് വാർഡൻ ഐപ്പ് ജോൺ പറഞ്ഞു. 

സിമന്റ് പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്തു നീറ്റുകക്ക ഉപയോഗിച്ചു കുമ്മായം കൂട്ടി വരാൽ മത്സ്യത്തിന്റെ പശ ചേർത്തു ബലപ്പെടുത്തിയാണു കല്ലുകൾ കെട്ടിയത്. പള്ളി നിർമാണം പൂർത്തീകരിച്ച ശേഷം 1845 ഡിസംബർ 30ന് ഇംഗ്ലണ്ടിലേക്കു പോയി. 1847 ഓഗസ്റ്റ് 9നു അവിടെവച്ചു ഭാര്യ എമിലി പീറ്റ് മരിച്ചു. 1849ൽ മാവേലിക്കരയിൽ തിരികെയെത്തിയ റവ.പീറ്റ് മരിച്ച ഭാര്യയുടെയും മക്കളുടെയും ഓർമയ്ക്കായി സ്ഥാപിച്ച സ്തംഭം ആണു സിഎസ്ഐ പള്ളിക്കു സമീപം കാണുന്നത്. 

ADVERTISEMENT

1841ൽ എ ഗ്രാമർ ഓഫ് ദി മലയാളം ലാംഗ്വേജ് എന്ന പേരിൽ മലയാള ഭാഷയുടെ വ്യാകരണം പീറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതു മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥമായി കരുതുന്ന ഭാഷാ വിദഗ്ധരുണ്ട്. 1854ൽ രണ്ടാം പതിപ്പും പുറത്തിറക്കി. വിവിധയിടങ്ങളിൽ ആരാധനാലയങ്ങൾ സ്ഥാപിച്ച ശേഷം 1864ൽ വീണ്ടും ഇംഗ്ലണ്ടിലേക്കു പോയെങ്കിലും 1865ൽ തിരികെയെത്തി. അതേ വർഷം ഓഗസ്റ്റ് 11നു മരിച്ചു. റവ.ജോസഫ് പീറ്റിന്റെ മൃതദേഹം ഓർമ സ്തംഭത്തിനു സമീപമാണ് അടക്കം ചെയ്തിരിക്കുന്നത്. പ്രതികൂലമായതിനെ സാധ്യതകളാക്കി മാറ്റിയ കർമധീരനായ മിഷനറി ജോസഫ് പീറ്റ് വിദ്യാഭ്യാസ, ആത്മീയ മേഖലകളിൽ നൽകിയ സംഭാവനകൾ നാടിനു മുതൽക്കൂട്ടായി മാറി.