ആലപ്പുഴ ∙ എട്ടു വർഷങ്ങൾക്കു മുൻപ് 2016ലാണ് ഒരു മൊബിലിറ്റി ഹബ്ബെന്ന ആലപ്പുഴക്കാരുടെ ആഗ്രഹം സംസ്ഥാന ബജറ്റിലും ഇടംപിടിച്ചത്. എട്ടു വർഷങ്ങൾക്കിപ്പുറവും മൊബിലിറ്റി ഹബ് ആഗ്രഹമായി തന്നെ തുടരുന്നു. പ്രഖ്യാപനം വന്നതു കൊണ്ടുണ്ടായ ഗുണമോ– ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ വർഷങ്ങളായി

ആലപ്പുഴ ∙ എട്ടു വർഷങ്ങൾക്കു മുൻപ് 2016ലാണ് ഒരു മൊബിലിറ്റി ഹബ്ബെന്ന ആലപ്പുഴക്കാരുടെ ആഗ്രഹം സംസ്ഥാന ബജറ്റിലും ഇടംപിടിച്ചത്. എട്ടു വർഷങ്ങൾക്കിപ്പുറവും മൊബിലിറ്റി ഹബ് ആഗ്രഹമായി തന്നെ തുടരുന്നു. പ്രഖ്യാപനം വന്നതു കൊണ്ടുണ്ടായ ഗുണമോ– ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ വർഷങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ എട്ടു വർഷങ്ങൾക്കു മുൻപ് 2016ലാണ് ഒരു മൊബിലിറ്റി ഹബ്ബെന്ന ആലപ്പുഴക്കാരുടെ ആഗ്രഹം സംസ്ഥാന ബജറ്റിലും ഇടംപിടിച്ചത്. എട്ടു വർഷങ്ങൾക്കിപ്പുറവും മൊബിലിറ്റി ഹബ് ആഗ്രഹമായി തന്നെ തുടരുന്നു. പ്രഖ്യാപനം വന്നതു കൊണ്ടുണ്ടായ ഗുണമോ– ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ വർഷങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ എട്ടു വർഷങ്ങൾക്കു മുൻപ് 2016ലാണ് ഒരു മൊബിലിറ്റി ഹബ്ബെന്ന ആലപ്പുഴക്കാരുടെ ആഗ്രഹം സംസ്ഥാന ബജറ്റിലും ഇടംപിടിച്ചത്. എട്ടു വർഷങ്ങൾക്കിപ്പുറവും മൊബിലിറ്റി ഹബ് ആഗ്രഹമായി തന്നെ തുടരുന്നു. പ്രഖ്യാപനം വന്നതു കൊണ്ടുണ്ടായ ഗുണമോ– ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ വർഷങ്ങളായി മുടങ്ങി.

കെഎസ്ആർടിസി ബസ് സ്റ്റാൻഡും ജലഗതാഗത സംവിധാനങ്ങളും ഒന്നിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനം വരുമ്പോൾ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബോട്ടുജെട്ടിയെന്നത് ആലോചനയിൽ പോലുമില്ല. എന്നാൽ കൊച്ചി വാട്ടർ മെട്രോ ഉൾപ്പെടെ വന്നു വൈറ്റില മൊബിലിറ്റി ഹബ് വളർന്നപ്പോൾ ആലപ്പുഴ മൊബിലിറ്റി ഹബ് വകുപ്പുകൾക്കും ഫയലുകൾക്കും ഇടയിൽ കുരുങ്ങി തളർന്നു.

ADVERTISEMENT

2016 ജൂലൈ 16
12 ഏക്കറിൽ ജലഗതാഗത വകുപ്പ് ഓഫിസും ബോട്ടുജെട്ടിയും, കെഎസ്ആർടിസി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയെ പദ്ധതിയിൽ പരസ്പരം ബന്ധിപ്പിക്കുന്നതാകും മൊബിലിറ്റി ഹബ്. സ്വകാര്യബസ് സ്റ്റാൻഡിൽ നിന്നു കെഎസ്ആർടിസി സ്റ്റാൻഡിലേക്കു മേൽപാലം നിർമിക്കാൻ സാധിക്കുമോയെന്നു പരിശോധിക്കും. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ ഹബ്ബിലേക്ക് എത്തിക്കാൻ കനാലുകളുടെ ഒരു ഭാഗത്തു കൂടി മോണോ റെയിൽ ആരംഭിക്കും. 

 മൊബിലിറ്റി ഹബ് സംബന്ധിച്ചു ഓരോ വകുപ്പുകളും നിർദേശങ്ങളും രൂപരേഖയും തയാറാക്കി ഒരുമാസത്തിനുള്ളിൽ കലക്ടറെ ഏൽപിക്കണം. തുടർന്നു ടെൻഡർ നടപടികൾ ആരംഭിക്കും – ജില്ലയ്ക്കു ലഭിച്ച ബജറ്റ് വിഹിതം അവലോകനം ചെയ്യാൻ അന്നത്തെ മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇവയൊക്കെയായിരുന്നു.

പിന്നെയും പ്രഖ്യാപനങ്ങൾ
2017 ഡിസംബറിനുള്ളിൽ മൊബിലിറ്റി ഹബ്ബിനു ശിലാസ്ഥാപനം നടത്തുമെന്നതാണു 2017ലെ പ്രധാന പ്രഖ്യാപനം. ചുങ്കം മുതൽ ശവക്കോട്ടപ്പാലം വരെയുള്ള ഭാഗത്തു രണ്ടര കിലോമീറ്റർ നീളത്തിൽ മേൽപാലം നിർമിക്കുക, ശവക്കോട്ടപ്പാലത്തിന് ഇരുവശവും പുതിയ പാലങ്ങൾ നിർമിക്കുക, ജില്ലാ കോടതിപ്പാലം നവീകരണം തുടങ്ങിയവയും പ്രഖ്യാപനങ്ങളിലുണ്ടായിരുന്നു.ഇതിൽ ശവക്കോട്ടപ്പാലം നവീകരണം പുതിയ രൂപരേഖ പ്രകാരം പൂർത്തിയാക്കി. ജില്ലാ കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. പാലം നിർമാണത്തിനു ടെൻഡറായി. ബാക്കിയെല്ലാ പ്രഖ്യാപനങ്ങളും പ്രഖ്യാപിച്ചവർ പോലും മറന്നുപോയി.

ഇപ്പോഴത്തെ സ്ഥിതി
പുതിയ രൂപരേഖ ഇൻകെൽ ജില്ലാ ടൗൺ പ്ലാനിങ് ഓഫിസർക്കു സമർപ്പിച്ചിട്ടുണ്ട്. പലതവണ മാറ്റിവരച്ച് അപാകതകൾ പരിഹരിക്കപ്പെട്ടതാണ് കേരളത്തനിമയുള്ള കെട്ടിടത്തിന്റെ മാതൃകയിലുള്ള ഈ രൂപരേഖ. ലേഔട്ട് അപ്രൂവൽ ഫീസ് എന്നയിനത്തിൽ ചതുരശ്രമീറ്ററിന് 3 രൂപ നിരക്കിൽ ടൗൺ പ്ലാനിങ് ഓഫിസിൽ അടച്ചാൽ രൂപരേഖയ്ക്ക് അനുമതി നൽകുമെന്നാണു ടൗൺ പ്ലാനർ പറയുന്നത്. അരലക്ഷത്തോളം രൂപയാണു ഫീസിനത്തിൽ നൽകേണ്ടത്.

ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി വളവനാട്ട് ആരംഭിച്ച ഗാരേജ് നിർമാണം നിലച്ചു പ്രദേശം കാടു കയറിയ നിലയിൽ.
ADVERTISEMENT

എന്നാൽ മൊബിലിറ്റി ഹബ്ബിനായി ചെലവാക്കുന്ന തുക സർക്കാർ തിരികെ നൽകുന്നത് ഏറെ വൈകിയാണെന്നുമാണ് ഇൻകെലിന്റെ നിലപാട്. ഗതാഗതവകുപ്പ് സെക്രട്ടറിക്കു പലതവണ കത്തയച്ചിട്ടും ഗതാഗതവകുപ്പും ഇൻകെലും കിഫ്ബിയും ചേർന്നുള്ള ത്രികക്ഷി കരാറിൽ ഇതുവരെ ഒപ്പു വച്ചിട്ടില്ലെന്ന് ഇൻകെൽ അധികൃതർ പറയുന്നു. പദ്ധതിയിൽ നിന്നു ഗതാഗത വകുപ്പ് പിന്മാറിയാൽ ഇൻകെലിനു വൻതുക നഷ്ടം വരും. അതിനാൽ ടൗൺ പ്ലാനിങ് ഓഫിസിൽ ഫീസ് അടയ്ക്കുന്ന കാര്യം ഇൻകെൽ തീരുമാനിച്ചിട്ടില്ല.

ഹൗസിങ് ബോർഡ് നോട്ടിസ്
കലവൂർ വളവനാട്ട് കെഎസ്ആർടിസിയുടെ വർക്‌ഷോപ്, ഗാരിജ് എന്നിവയ്ക്കായി വാടകയ്ക്കു വിട്ടു നൽകിയ 6 ഏക്കറോളം സ്ഥലം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു ഹൗസിങ് ബോർഡ് നോട്ടിസ് നൽകി. 7 കോടിയോളം രൂപയുടെ നിർമാണം പൂർത്തിയായപ്പോഴാണു സ്ഥലത്തു നിന്നു കെഎസ്ആർടിസി ഒഴിയണമെന്നു ഹൗസിങ് ബോർഡ് ആവശ്യപ്പെട്ടത്. മൊബിലിറ്റി ഹബ്ബിന്റെ നിർമാണം അനന്തമായി നീളുന്നതും വാടകക്കുടിശികയുമാണു നോട്ടിസ് നൽകാൻ കാരണം.

ആലപ്പുഴയിൽ നിലവിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചു നിർമാണം നടക്കുമ്പോൾ ബസുകൾ സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമാണു വളവനാട് ഗാരിജ് നിർമിച്ചത്. താൽക്കാലിക ബസ് സ്റ്റാൻഡിനായി കെട്ടിടം നിർമിക്കലും അഗ്നിശമന സംവിധാനങ്ങൾ ഘടിപ്പിക്കലുമാണു വളവനാട്ട് ബാക്കിയുണ്ടായിരുന്നത്. കരാറുകാർക്കു ബിൽ പാസായി പണം ലഭിക്കാത്തതാണു പണികൾ വൈകിച്ചത്.

ആലപ്പുഴ മൊബിലിറ്റി ഹബ്
കിഫ്ബിയുടെ ഫണ്ടിൽ ഇൻകെലിനാണ് ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണച്ചുമതല. നിലവിലെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡും ദേശീയപാതയ്ക്കു സമീപം വളവനാട് ഗാരിജും ഉൾപ്പെടുന്നതാണു പദ്ധതി. 493.06 കോടി രൂപയുടേതാണു പദ്ധതി. ആലപ്പുഴയിൽ ഏകദേശം 4.07 ഏക്കറിൽ 1,75,000 ചതുരശ്രയടി വിസ്തീർണത്തിലാകും മൊബിലിറ്റി ഹബ്. ബസ് ടെർമിനലിനു മാത്രം 58,000 ചതുരശ്രയടി വിസ്തീർണം ഉണ്ടാകും. കെഎസ്ആർടിസി ബസ് ടെർമിനൽ, ബോട്ട് ടെർമിനൽ, ജലഗതാഗത വകുപ്പ് ഓഫിസ്, ബോട്ട് റിപ്പയറിങ് ഡോക്, ഷോപ്പിങ് കോംപ്ലക്സ്, എക്സിബിഷൻ സെന്റർ, യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രം തുടങ്ങിയവ പദ്ധതിയിലുണ്ടാകും.

ADVERTISEMENT

ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ രൂപരേഖ തയാറാക്കിയിരുന്നെങ്കിലും രൂപരേഖ അപ്രായോഗികമാണെന്ന് ആർട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റി നിലപാടെടുത്തു. ഇതോടെ ഉയരം 27 മീറ്ററിൽ നിന്ന് 12 മീറ്ററിലേക്കും കനാൽത്തീരത്തെ റോഡിൽ നിന്നു കെട്ടിടത്തിലേക്കുള്ള അകലം 10 മീറ്ററാക്കി. പുതിയ രൂപരേഖയ്ക്ക് ആർട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥ
‘‘ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഭാഗ്യമല്ലേ, ഈ കെട്ടിടത്തിൽ ഇരിക്കേണ്ടല്ലോ’’– ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സ്ഥിതിയെക്കുറിച്ചു ഒരു കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പറഞ്ഞതാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ ചെടികളും മരങ്ങളും പിടിച്ചു. മേൽക്കൂരയിലെ കോൺക്രീറ്റ് പലയിടങ്ങളിലും ഇളകി വീണു.

ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയിൽ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ നിലയിൽ.

കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടിനു മുകളിൽ കമ്പി തെളിഞ്ഞ് കോൺക്രീറ്റ് മാത്രം. ഓഫിസ് മുറികൾക്കകത്തും സ്റ്റോർ റൂമിലും ഗാരിജിലും ഇതേ സ്ഥിതി. മഴ പെയ്താൽ കോൺക്രീറ്റിലൂടെ വെള്ളം കിനിഞ്ഞിറങ്ങുകയും ചെയ്യും.ബസ് ജീവനക്കാർക്കുള്ള വിശ്രമമുറിയുടെ മേൽക്കൂരയിൽ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞു. ഈ ഭാഗത്തിനു താഴെ ഇപ്പോൾ ജീവനക്കാർ ഇരിക്കാറില്ല. പലരും ബസിൽ തന്നെ വിശ്രമിക്കുന്നു.

ബസ് സ്റ്റാൻഡ് കെട്ടിടത്തിനു കാലപ്പഴക്കം കാരണമുള്ള പ്രശ്നങ്ങളുണ്ട്. മൊബിലിറ്റി ഹബ് വരാൻ ഉള്ളതിനാൽ നിലവിൽ അറ്റകുറ്റപ്പണികൾ നടത്തുന്നില്ല. പകരം ഓഫിസുകൾ തൽക്കാലത്തേക്കു കന്റീൻ കെട്ടിടത്തിനു മുകൾ നിലയിലേക്കു മാറ്റും. അതിനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്.