ആലപ്പുഴ∙ കൊൽക്കത്ത ആർജികാർ ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനത്തിന്റെ അഭാവം മൂലം പിജി ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രക്ഷോഭം ആളിക്കത്തുമ്പോൾ, സമീപ ആശുപത്രികളുടെ അവസ്ഥയോ; ആശങ്ക വളർത്തുന്നതാണ് അവിടെ നിന്നുള്ള വിവരങ്ങൾ. ഒരു മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളജ്

ആലപ്പുഴ∙ കൊൽക്കത്ത ആർജികാർ ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനത്തിന്റെ അഭാവം മൂലം പിജി ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രക്ഷോഭം ആളിക്കത്തുമ്പോൾ, സമീപ ആശുപത്രികളുടെ അവസ്ഥയോ; ആശങ്ക വളർത്തുന്നതാണ് അവിടെ നിന്നുള്ള വിവരങ്ങൾ. ഒരു മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കൊൽക്കത്ത ആർജികാർ ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനത്തിന്റെ അഭാവം മൂലം പിജി ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രക്ഷോഭം ആളിക്കത്തുമ്പോൾ, സമീപ ആശുപത്രികളുടെ അവസ്ഥയോ; ആശങ്ക വളർത്തുന്നതാണ് അവിടെ നിന്നുള്ള വിവരങ്ങൾ. ഒരു മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കൊൽക്കത്ത ആർജികാർ ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനത്തിന്റെ അഭാവം മൂലം പിജി ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രക്ഷോഭം ആളിക്കത്തുമ്പോൾ,  സമീപ ആശുപത്രികളുടെ അവസ്ഥയും ആശങ്ക വളർത്തുന്നതാണ് അവിടെ നിന്നുള്ള വിവരങ്ങൾ. ഒരു മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായ അതിക്രമത്തെക്കുറിച്ച് പിജി ഡോക്ടറായ യുവതി ഇപ്പോഴും ഞെട്ടലോടെയാണ് ഓർക്കുന്നത്. 

‘‘ഞാനായിരുന്നു ഡ്യൂട്ടിയിൽ. രോഗിയെ പരിശോധിച്ചു വാർഡിലേക്ക് അഡ്മിഷന് അയച്ചു. എന്നാൽ രോഗിയുടെ കൂടെയുള്ളവർക്ക് ഐസിയു ബെഡ് തന്നെ വേണം. രോഗിയുടെ നിലയും ഐസിയു ബെഡിന്റെ ലഭ്യതയും പരിശോധിച്ച ശേഷം ‘വാർഡ് മതി’യെന്നു ഞാൻ അവരെ അറിയിച്ചു. അതോടെ തർക്കമായി, ഭീഷണിയായി. മര്യാദയ്ക്കു സംസാരിക്കണമെന്നു പറഞ്ഞപ്പോൾ അസഭ്യം പറയാൻ തുടങ്ങി.  ‘പുറത്തിറങ്ങിയാൽ ആസിഡൊഴിച്ചു നിന്നെ ശരിപ്പെടുത്തും’ എന്ന് ഒരാൾ ആക്രോശിച്ചു. 

ADVERTISEMENT

വല്ലാതെ പേടിച്ചു പോയി. വെപ്രാളത്തിൽ ഓടിപ്പോകുമ്പോൾ വീണു കാലും മുറിഞ്ഞു. പേടിച്ച് എവിടെയും പരാതിപ്പെട്ടില്ല’– ഇപ്പോഴും പേര് വെളിപ്പെടുത്താൻ പോലും ഭയക്കുന്നു ഈ ഡോക്ടർ. ഇരുളിലും പട്ടാപ്പകലും യുവ വനിതാ ഡോക്ടർമാരും നഴ്സുമാരും ആക്രമിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും ഒറ്റപ്പെട്ട സംഭവമല്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിന്റെ കൊലപ‌ാതകത്തെത്തുടർന്ന് ആശുപത്രികളിൽ സർക്കാർ പ്രഖ്യാപിച്ച കർശന സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും പൂർണമല്ല

രാത്രി മാത്രമല്ല വില്ലൻ
‍തൊഴിലിടങ്ങളിൽ വനിതാ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നത് രാത്രിയിൽ മാത്രമാണെന്നു കരുതരുത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈയിടെ പട്ടാപ്പകലാണ് ഈ സംഭവം നടന്നത്.പീഡിയാട്രിക്സ് പിജി ‌വിദ്യാർഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഇടവഴിയിൽ വച്ച് പകൽ സമയം ഒരാൾ കടന്നുപിടിച്ചു. ഭയന്നു പോയെങ്കിലും ഡോക്ടർ മനോധൈര്യം വീണ്ടെടുത്ത് അക്രമിയെ പ്രതിരോധിച്ചു. ബഹളം കേട്ട് കുറച്ചു പേർ ഓടിയെത്തിയതും രക്ഷയായി. ഡോക്ടറുടെ പരാതിയിൽ പരാതിയിൽ നടപടിയെടുത്ത അധികൃതർ ഇടവഴികളിലും വരാന്തകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

ADVERTISEMENT

ജില്ലാ ആശുപത്രികളിലും സ്ഥിതി മെച്ചമല്ല. ഹൗസ് സർജൻസി ചെയ്യുന്ന യുവതിയെ കാഷ്വൽറ്റിയിൽ വച്ച് രോഗിയായ യുവാവ് ആക്രമിച്ചത് കഴിഞ്ഞ വർഷമാണ്. ചുറ്റും രോഗികളും ജീവനക്കാരുമെല്ലാം നിൽക്കുമ്പോഴാണു സംഭവം. യുവതി പൊലീസിൽ പരാതിപ്പെട്ടു. ആ കേസ് നടക്കുന്നു. മാസങ്ങൾക്കു മുൻപു താലൂക്ക് ആശുപത്രിയിൽ പൂർണഗർഭിണിയായ വനിതാ ഡോക്ടറെ മദ്യപിച്ചെത്തിയ രോഗി കടന്നു പിടിച്ചതും പകൽ സമയത്തായിരുന്നു.

ഉണങ്ങാത്ത മുറിവ്
മറ്റു പലയിടങ്ങളിലും എന്ന പോലെ, ആശുപത്രികളിലും സ്ത്രീകൾക്കു നേരെയാണ് വാക്കേറ്റവും കയ്യേറ്റവും കൂടുതൽ; പിജി ഡോക്ടർമാരായ യുവതികൾ പരാതിപ്പെടുന്നു. സംഘമായി തർക്കിക്കുകയും അസഭ്യം പറയുകയുമൊക്കെ ചെയ്താൽ ഞങ്ങൾ നാണം കെട്ടു മാറിപ്പോകുമെന്നാണ് അവർ കരുതുന്നത്. എത്ര ധൈര്യത്തോടെ പിടിച്ചുനിന്നാലും ചിലപ്പോൾ തകർന്നു പോകും. മനസ്സിലേൽക്കുന്ന മുറിവ് അത്ര പെട്ടെന്ന് ഉണങ്ങില്ല.

ADVERTISEMENT

3 വർഷം മുൻപാണ്. ചികിത്സയിലിരുന്ന പ്രായമായ രോഗി മരിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻസി ചെയ്യുന്ന യുവ വനിതാ ഡോക്ടർ ഇതറിയിക്കാൻ രോഗിയുടെ മകന്റെ അരികിലെത്തി. സർക്കാർ ഉദ്യോഗസ്ഥനായ, ഉന്നത വ്യക്തിബന്ധമുള്ള ഇദ്ദേഹം മരണവിവരം ഉൾക്കൊള്ളാനാകാതെ പെട്ടെന്ന് ക്ഷുഭിതനായി. മരണത്തിന് ഉത്തരവാദി ഈ ഡോക്ടറാണ് എന്ന തരത്തിൽ അയാൾ അലമുറയിടാൻ തുടങ്ങി, ഒപ്പം ഭീഷണിയും. ഇതു കണ്ട് ചുറ്റുമുള്ളവരും ഒപ്പം ചേർന്നതോടെ ഡോക്ടർ ആകെ തളർന്നുപോയി. മാനസികമായി തകർന്ന അവർ ജോലിയിൽ നിന്നു നീണ്ട ഇടവേളയെടുത്തു ഇപ്പോൾ തിരിച്ചെത്തിയെങ്കിലും ഉള്ളിലെ മുറിവുകൾ നീറിക്കൊണ്ടിരിക്കുന്നു.  

വനിതാ ഡോക്ടർമാരോട് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേറിട്ട മനോഭാവമാണെന്നു മെഡിക്കൽ കോളജിലെ പ്രഫസർ കൂടിയായ മുതിർന്ന ഡോക്ടർ പറഞ്ഞു. ‘വനിതാ ഡോക്ടറെ കാണുമ്പോൾ ഇവരെക്കൊണ്ട് എന്തു ചെയ്യാനാണ് എന്ന മനോഭാവം ഇക്കാലത്തുമുണ്ട് ചിലർക്കെങ്കിലും. സ്ത്രീകളെ ഡോക്ടർ എന്നു വിളിക്കാൻ പോലും മടിയുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ആണാണെങ്കിൽ ഡോക്ടറും പെണ്ണാണെങ്കിൽ സിസ്റ്ററും’

English Summary:

From Groping to Death Threats: The Unacceptable Reality for Female Doctors in Kerala