മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും രക്ഷയില്ല; 5 വീട്ടമ്മമാർ മുന്നിട്ടിറങ്ങി, റോഡ് സഞ്ചാരയോഗ്യം
അമ്പലപ്പുഴ ∙ കാൽനട യാത്ര പോലും ദുരിതപൂർണമായ പാത പ്രദേശവാസികളുടെ സഹകരണത്തോടെ 5 വീട്ടമ്മമാർ മുന്നിട്ടിറങ്ങിയപ്പോൾ സഞ്ചാരയോഗ്യമായി മാറി. കഞ്ഞിപ്പാടം മൂലേപ്പാടം – കുമ്മൻകോട് മുളക്കത്തറ റോഡാണ് 2 ഞായറാഴ്ച കൊണ്ട് അവർ ഗതാഗതയോഗ്യമാക്കിയത്. അര കിലോമീറ്റർ ഭാഗത്ത് മെറ്റലും പൂഴിയും നിരത്തി ഇടിച്ചുറപ്പിച്ചു. 2

അമ്പലപ്പുഴ ∙ കാൽനട യാത്ര പോലും ദുരിതപൂർണമായ പാത പ്രദേശവാസികളുടെ സഹകരണത്തോടെ 5 വീട്ടമ്മമാർ മുന്നിട്ടിറങ്ങിയപ്പോൾ സഞ്ചാരയോഗ്യമായി മാറി. കഞ്ഞിപ്പാടം മൂലേപ്പാടം – കുമ്മൻകോട് മുളക്കത്തറ റോഡാണ് 2 ഞായറാഴ്ച കൊണ്ട് അവർ ഗതാഗതയോഗ്യമാക്കിയത്. അര കിലോമീറ്റർ ഭാഗത്ത് മെറ്റലും പൂഴിയും നിരത്തി ഇടിച്ചുറപ്പിച്ചു. 2 അതിഥിത്തൊഴിലാളികളുടെ സഹായത്തോടെ മെറ്റൽ നിരത്തി. ഗംഗ, വിദ്യ, പൊന്നമ്മ, ലത, സുബി എന്നീ വീട്ടമ്മമാരാണ് റോഡ് സഞ്ചാരയോഗ്യമാക്കാൻ മുന്നിട്ടിറങ്ങിയത്. പ്രദേശവാസികൾ മെറ്റലും പൂഴിയും ഇറക്കാനും അതിഥിത്തൊഴിലാളികൾക്ക് കൂലി കൊടുക്കാനും സഹായിച്ചു.
പ്രദേശവാസികളായ 25 കുടുംബങ്ങൾക്ക് ഈ പാതയിലൂടെ മാത്രമേ കഞ്ഞിപ്പാടം റോഡിൽ എത്തി ദേശീയപാതയിൽ പ്രവേശിക്കാൻ കഴിയുകയുള്ളു. അവശരായ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പ്രദേശത്തേക്ക് ഓട്ടോ പോലും വരാത്ത അവസ്ഥയായിരുന്നു. സൈക്കിളിൽ പോയിരുന്ന സ്കൂൾ വിദ്യാർഥികൾ പാതയിലെ കുഴിയിൽ വീഴുന്നതും പതിവായിരുന്നു.പാതയുടെ നവീകരണത്തിനായി മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പ്രദേശവാസികൾ ഒപ്പിട്ടു നിവേദനം നൽകി. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പാതയുടെ സ്ഥിതി അന്വേഷിക്കാൻ എത്തി. നവീകരണം നീളുമെന്ന് കണ്ടപ്പോഴാണ് വീട്ടമ്മമാർ പാത സഞ്ചാരയോഗ്യമാക്കാൻ മുന്നിട്ടിറങ്ങിയത്.