വൈദ്യുതി ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയിൽ പരാതി പ്രളയം
ചെങ്ങന്നൂർ ∙ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ അഡ്വക്കസി വിഭാഗം സംഘടിപ്പിച്ച ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയിൽ പരാതിപ്രളയം. വൈദ്യുതി നിരക്കിലെ ആശയക്കുഴപ്പം മുതൽ ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനം വരെ ചൂടേറിയ സംവാദത്തിനു വഴിതെളിച്ചു. ഒരു സാഹചര്യത്തിലും വൈദ്യുതി നിരക്ക്
ചെങ്ങന്നൂർ ∙ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ അഡ്വക്കസി വിഭാഗം സംഘടിപ്പിച്ച ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയിൽ പരാതിപ്രളയം. വൈദ്യുതി നിരക്കിലെ ആശയക്കുഴപ്പം മുതൽ ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനം വരെ ചൂടേറിയ സംവാദത്തിനു വഴിതെളിച്ചു. ഒരു സാഹചര്യത്തിലും വൈദ്യുതി നിരക്ക്
ചെങ്ങന്നൂർ ∙ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ അഡ്വക്കസി വിഭാഗം സംഘടിപ്പിച്ച ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയിൽ പരാതിപ്രളയം. വൈദ്യുതി നിരക്കിലെ ആശയക്കുഴപ്പം മുതൽ ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനം വരെ ചൂടേറിയ സംവാദത്തിനു വഴിതെളിച്ചു. ഒരു സാഹചര്യത്തിലും വൈദ്യുതി നിരക്ക്
ചെങ്ങന്നൂർ ∙ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ അഡ്വക്കസി വിഭാഗം സംഘടിപ്പിച്ച ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയിൽ പരാതിപ്രളയം. വൈദ്യുതി നിരക്കിലെ ആശയക്കുഴപ്പം മുതൽ ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനം വരെ ചൂടേറിയ സംവാദത്തിനു വഴിതെളിച്ചു. ഒരു സാഹചര്യത്തിലും വൈദ്യുതി നിരക്ക് വർധിപ്പിക്കരുതെന്നായിരുന്നു ഉപയോക്താക്കളുടെ പ്രധാന ആവശ്യം.
വൈദ്യുതി ബിൽ ലഭിച്ചാൽ ഒടുക്കേണ്ട അവസാനതീയതി വളരെ അടുത്താണെന്നും ഇത് ഒഴിവാക്കാൻ നടപടി വേണമെന്നുമായിരുന്നു ക്രഷർ ഉടമ അൻവർ ഹുസൈൻ റാവുത്തറുടെ ആവശ്യം. സോളർ പാനലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു ബോർഡിൽ നിന്നു പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു.
വൈദ്യുതി കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും ആവശ്യപ്പെട്ടു. ഫിക്സഡ് ചാർജിനെക്കാൾ ഉയർന്ന എനർജി ചാർജ് രേഖപ്പെടുത്തിയാൽ എനർജി ചാർജ് മാത്രം ഈടാക്കണം എന്നു നഗരസഭ കൗൺസിലർ രാജൻ കണ്ണാട്ട് ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാരികളെ വലയ്ക്കുന്നെന്ന പരാതിയാണ് വ്യാപാരി സംഘടനാ പ്രതിനിധി സതീഷ് കെ.നായർ ഉന്നയിച്ചത്.
വ്യാപാരികളുടെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നു സാം മല്ലാശേരി ആവശ്യപ്പെട്ടു. അടിക്കടിയുള്ള വൈദ്യുതി മുടക്കം ചപ്പാത്തി നിർമാണ യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലാകുന്നെന്ന പരാതിയായിരുന്നു സംരംഭകനായ കൃഷ്ണകുമാറിന്റേത്.
വഴിവിളക്കുകൾ തെളിക്കുന്ന നിലാവ് പദ്ധതിയിൽ അറ്റകുറ്റപ്പണികൾ വൈകുന്നെന്ന പരാതിയുമായി പഞ്ചായത്ത് അംഗങ്ങളായ പ്രമോദ് അമ്പാടിയും എം.ബി.ബിന്ദുവും രംഗത്തെത്തി. പാണ്ടനാട്ടിൽ സ്ട്രീറ്റ് ലൈൻ വലിച്ചു കണക്‌ഷൻ നൽകുന്നതു വൈകുന്നെന്നായിരുന്നു പഞ്ചായത്തംഗം ജോസ് വല്യാനൂരിന്റെ പരാതി. അരമണിക്കൂറിലേറെ ലൈൻ ഓഫ് ചെയ്യേണ്ടി വന്നാൽ അക്കാര്യം ഉപയോക്താക്കളെ അറിയിക്കണമെന്നും ആവശ്യമുയർന്നു.
മറുപടിയുമായി അധികൃതർ, പരാതികൾ അറിയിക്കാം
തിരുവനന്തപുരത്തു സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ നടത്തുന്ന ഹിയറിങ്ങിൽ ഉപയോക്താക്കൾക്കു പരാതികൾ അറിയിക്കാമെന്നു ജൂനിയർ കൺസൽറ്റന്റ് പി.രാജഗോപാൽ പറഞ്ഞു.സോളർ പാനൽ സ്ഥാപിച്ചവർക്കു ബോർഡിൽ നിന്നു തുക അക്കൗണ്ടിലേക്കു നൽകുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ എ.നൗഷാദ് പറഞ്ഞു. വയോധികർ, യുപിഐ ഇടപാട് നടത്താൻ ബുദ്ധിമുട്ടുള്ളവർ എന്നിവരെ 1000 രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബിൽ ഒടുക്കാൻ ഡിവിഷനു കീഴിലുള്ള ഓഫിസുകളിൽ ജീവനക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയായി ദാക്ഷായണി ബിസ്കറ്റ്സും സേതുമാധവനും
മിഥുനം സിനിമയിൽ ദാക്ഷായണി ബിസ്കറ്റ്സ് തുടങ്ങാൻ പുറപ്പെട്ട സേതുമാധവനെ വലച്ച ഉദ്യോഗസ്ഥർ ഇന്നുമുണ്ടെന്നു തെളിയിക്കുന്ന അനുഭവമാണ് യുവസംരംഭകൻ ജയ്മോൻ പങ്കുവച്ചത്. കൊച്ചാലുംമൂട്ടിൽ റബർ ഉൽപന്നങ്ങൾ നിർമിക്കുന്ന യൂണിറ്റിനായി ബാക്കിയെല്ലാം ഒരുക്കിയ ശേഷം വൈദ്യുതി കണക്‌ഷന് അപേക്ഷിച്ച ജയ്മോനെ, നിലവിലുള്ള ട്രാൻസ്ഫോമർ നീക്കം ചെയ്താണ് കെഎസ്ഇബി വലച്ചത്.
നിലവിൽ ട്രാൻസ്ഫോമർ ഉള്ളതിനാൽ കണക്‌ഷനു തടസ്സമില്ലെന്നാണ് മുൻപുണ്ടായിരുന്ന ഉദ്യോഗസ്ഥർ വാക്കാൽ ഉറപ്പു നൽകിയതെന്നു ജയ്മോൻ പറഞ്ഞു. എന്നാൽ പിന്നാലെയെത്തിയ ഉദ്യോഗസ്ഥൻ ട്രാൻസ്ഫോമർ നീക്കിയതോടെ പുതിയതു സ്ഥാപിക്കുന്നതിന് വൻതുക ചെലവിടേണ്ടി വന്ന കഥ ജയ്മോൻ പറഞ്ഞു. വാക്കാൽ മാത്രമായിരുന്നു ഉറപ്പ് എന്നതിനാൽ നിയമപരമായി എങ്ങനെ നേരിടാൻ കഴിയുമെന്നും ഇദ്ദേഹം ചോദിച്ചു.
വിളിക്കാം 1912 ലേക്ക്
വൈദ്യുതിയുമായി ബന്ധപ്പെട്ട എന്തു കാര്യത്തിനും 1912 ലേക്കു വിളിക്കാമെന്ന് കെഎസ്ഇബി അധികൃതർ. ആവശ്യം ഉന്നയിച്ചാൽ വാതിൽപടിയിൽ സേവനവുമായി ആളെത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.