കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പാർക്കിങ് സൗകര്യമില്ല.അപകടങ്ങൾ പതിവാകുന്നു. റോഡ് നവീകരിച്ചപ്പോൾ ആവശ്യത്തിനു പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ പ്രധാന ജംക്‌ഷനുകളിൽ പോലും വാഹനങ്ങൾ നിർത്താൻ സാധിക്കാത്ത അവസ്ഥയാണ്. ചെറുവാഹനങ്ങൾ പോലും റോഡിന്റെ സൈഡിൽ പാർക്ക് ചെയ്യാനാവാത്ത സ്ഥിതിയാണ്.നിർമാണം പൂർത്തിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പാർക്കിങ് സൗകര്യമില്ല.അപകടങ്ങൾ പതിവാകുന്നു. റോഡ് നവീകരിച്ചപ്പോൾ ആവശ്യത്തിനു പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ പ്രധാന ജംക്‌ഷനുകളിൽ പോലും വാഹനങ്ങൾ നിർത്താൻ സാധിക്കാത്ത അവസ്ഥയാണ്. ചെറുവാഹനങ്ങൾ പോലും റോഡിന്റെ സൈഡിൽ പാർക്ക് ചെയ്യാനാവാത്ത സ്ഥിതിയാണ്.നിർമാണം പൂർത്തിയായി റോഡിന്റെ ഇരുവശങ്ങളിലും  അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ   വാഹനം പാർക്ക് ചെയ്യുന്നവർക്കു മോട്ടർ വാഹന വകുപ്പും പൊലീസും പിഴ ചുമത്തുന്നതും പതിവാണ്.

ഒട്ടുമിക്ക സ്ഥലങ്ങളിലും  അടയാളപ്പെടുത്തിയ ഭാഗത്തിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥല സൗകര്യമില്ല.ചിലർ പിഴ ഒഴിവാക്കാൻ ഓടയുടെ മുകളിലേക്ക് കയറ്റി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.നിർമാണം പൂർത്തിയാകാത്ത ഭാഗത്ത്  വാഹനങ്ങൾ പാർക്ക് ചെയ്തശേഷം തിരികെ വാഹനം റോഡിലേക്ക് എടുക്കുമ്പോഴാണ്  അപകടങ്ങൾ  ഉണ്ടാകുന്നത്.മികച്ച ഗുണനിലവാരത്തിൽ നിർമിച്ചിട്ടുള്ള റോഡിൽ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ  തിരിച്ചു റോഡിലേക്ക് ഇറക്കുമ്പോൾ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ തട്ടിയാണു കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്.   

ADVERTISEMENT

ബസ് കാത്തിരിപ്പു കേന്ദ്രം വേണം
കുട്ടനാട് ∙ നവീകരിച്ച ആലപ്പുഴ–ചങ്ങനാശേരി റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചില സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. പൊങ്ങ ജ്യോതി ജംക്‌ഷൻ, മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷൻ അടക്കമുള്ള ഭാഗങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ബസ് കാത്ത് വെയിലും മഴയുമേറ്റു റോഡിൽ നിൽക്കേണ്ട സ്ഥിതിയാണ്.

English Summary:

The renovated Alappuzha-Changanassery road in Kuttunad lacks adequate parking provisions, leading to frequent accidents and traffic congestion. Even after the completion of road work, finding parking space remains a challenge, with authorities penalizing vehicles parked in marked areas.