എടത്വ ∙ പതിറ്റാണ്ടുകളായി തകർന്നു കിടന്ന എടത്വ പ്രധാന ബോട്ടു ജെട്ടിയുടെ മുഖഛായ മാറുന്നു.നൂതന സാങ്കേതിക വിദ്യയിൽ ബോട്ടു ജെട്ടി നിർമിക്കാൻ കുട്ടനാട് പാക്കേജിൽ പെടുത്തി മന്ത്രി റോഷി അഗസ്റ്റിൻ 47 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു നൽകിയ നിവേദനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ പതിറ്റാണ്ടുകളായി തകർന്നു കിടന്ന എടത്വ പ്രധാന ബോട്ടു ജെട്ടിയുടെ മുഖഛായ മാറുന്നു.നൂതന സാങ്കേതിക വിദ്യയിൽ ബോട്ടു ജെട്ടി നിർമിക്കാൻ കുട്ടനാട് പാക്കേജിൽ പെടുത്തി മന്ത്രി റോഷി അഗസ്റ്റിൻ 47 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.എടത്വ ബോട്ടു ജെട്ടി പുനർ നിർമിക്കുക എന്നത് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.

വെള്ളപ്പൊക്ക സമയത്തായിരുന്നു ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചിരുന്നത്. ബോട്ട് അടുപ്പിച്ച ശേഷം കെട്ടാൻ പോലും മാർഗമില്ലായിരുന്നു.മാത്രമല്ല മഴയത്തും വെയിലത്തും യാത്രക്കാർക്ക് നിൽക്കുന്നതിനുള്ള കാത്തിരിപ്പു പുരയും ഇല്ലായിരുന്നു.ചമ്പക്കുളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ജെട്ടിയാണ് എടത്വ. എടത്വ പള്ളിപ്പെരുന്നാൾ കാലത്ത് ഒട്ടേറെ ബോട്ടുകൾ എത്താറുണ്ട്.നൂറുകണക്കിനു തീർഥാടകർ കായൽ യാത്രയ്ക്കായി ഈ ബോട്ടു ജെട്ടിയിലാണ് എത്തുന്നത്. ജെട്ടിയോടു ചേർന്ന് തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തിയും ഇതോടൊപ്പം  നിർമിക്കുന്നുണ്ട്.

English Summary:

The dilapidated Edathua boat jetty is undergoing a major transformation thanks to a ₹47 lakh allocation from the Kuttanad Package. This project, initiated by Minister Roshy Augustine, will feature modern construction techniques and address long-standing concerns about passenger safety and convenience. The reconstruction will benefit both tourists and locals, particularly during the popular Edathua Church Festival.