ഉയരപ്പാത നിർമാണം: വഴിമുട്ടിയപ്പോൾ ജലയാത്ര; അരൂക്കുറ്റിയിൽ നിന്ന് എറണാകുളത്തേക്ക് ബോട്ടിന്റെ പരിശീലന ഒാട്ടം
പൂച്ചാക്കൽ∙ ദേശീയപാതയിലെ യാത്രാത്തിരക്ക് കുറയ്ക്കാൻ അരൂക്കുറ്റിയിൽ നിന്ന് എറണാകുളത്തേക്ക് ജലഗതാഗത വകുപ്പ് ബോട്ട് സർവീസ് തുടങ്ങുന്നു. ഇതിന്റെ പരിശീലന ഓട്ടം ഇന്നു നടക്കും. ദേശീയപാതയിൽ തുറവൂർ– അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. യാത്ര സുരക്ഷിതവുമല്ല. കുണ്ടും കുഴികളും താണ്ടിയുള്ള യാത്രയും അപകടവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർക്ക് സമയത്തിന് വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും തിരികെ വീട്ടിലും എത്താനാകാത്ത സ്ഥിതിയാണ്.

പൂച്ചാക്കൽ∙ ദേശീയപാതയിലെ യാത്രാത്തിരക്ക് കുറയ്ക്കാൻ അരൂക്കുറ്റിയിൽ നിന്ന് എറണാകുളത്തേക്ക് ജലഗതാഗത വകുപ്പ് ബോട്ട് സർവീസ് തുടങ്ങുന്നു. ഇതിന്റെ പരിശീലന ഓട്ടം ഇന്നു നടക്കും. ദേശീയപാതയിൽ തുറവൂർ– അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. യാത്ര സുരക്ഷിതവുമല്ല. കുണ്ടും കുഴികളും താണ്ടിയുള്ള യാത്രയും അപകടവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർക്ക് സമയത്തിന് വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും തിരികെ വീട്ടിലും എത്താനാകാത്ത സ്ഥിതിയാണ്. ഗതാഗതക്കുരുക്ക് സംബന്ധിച്ച് ദലീമ ജോജോ എംഎൽഎ, മന്ത്രി കെ.ബി. ഗണേഷ്കുമാറിനെ നേരിൽ കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അരൂക്കുറ്റി ബോട്ട് ജെട്ടി മുതൽ എറണാകുളം ബോട്ട് ജെട്ടിവരെ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് തുടങ്ങാൻ ധാരണയായത്.
പാണാവള്ളിയിൽ സർവീസ് നടത്തുന്ന എസ്- 35 എന്ന യാത്രാ ബോട്ടാണ് ട്രയൽ റണ്ണിനായി ഇന്നു രാവിലെ എത്തുന്നത്. വിജയകരമാണെങ്കിൽ പെരുമ്പളത്ത് നിന്നാരംഭിക്കുന്ന ചില സർവീസുകൾ അരൂക്കുറ്റി ഫെറി വഴി എറണാകുളത്തേക്ക് നീട്ടും. സമയം, ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ളവ പിന്നീടു പ്രഖ്യാപിക്കും. നേരത്തെ വൈക്കത്തു നിന്നു പാണാവള്ളിയിലൂടെ എറണാകുളത്തേക്കു ‘വേഗ 120’ ഉണ്ടായിരുന്നത് കോവിഡ് കാലത്തിനു ശേഷം അധികൃതർ നിർത്തി. ഇതുൾപ്പെടെ പുനരാരംഭിക്കണമെന്ന ആവശ്യവുമുണ്ട്.