തുറവൂർ∙ ഉയരപ്പാത നിർമാണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അരൂർ–തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉയരപ്പാത നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. ഇപ്പോഴും വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപെടുകയാണ്. അരൂർ ക്ഷേത്രം കവല മുതൽ വടക്ക് ബൈപാസ് കവല വരെ റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ∙ ഉയരപ്പാത നിർമാണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അരൂർ–തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉയരപ്പാത നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. ഇപ്പോഴും വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപെടുകയാണ്. അരൂർ ക്ഷേത്രം കവല മുതൽ വടക്ക് ബൈപാസ് കവല വരെ റോഡ് പൂർണമായും തകർച്ചയിലാണ്.  ചന്തിരൂർ സെന്റ് മേരീസ് പള്ളി മുതൽ തെക്കോട്ട് ചന്തിരൂർ പാലം വരെയും റോഡിന്റെ കിഴക്കുവശം തകർച്ചയിലാണ്. ഇതുമൂലം വാഹനങ്ങൾ ചന്തിരൂർ പഴയപാലം റോഡുവഴിയാണ് തിരിച്ചു വിടുന്നത്. കുഴികളിൽ വീണു ലോഡുമായി പോകുന്ന വാഹനങ്ങൾ മറിയുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. രോഗികളുമായി പോകുന്ന ആംബുലൻസുകൾ, സ്കൂൾ വാഹനങ്ങൾ എന്നിവയും കുരുക്കിൽ അകപ്പെടുകയാണ്. 

ചന്തിരൂർ സെന്റ് മേരീസ് പള്ളിയുടെ സമീപത്തു നിന്നും ജനകീയ സമിതി പ്രവർത്തകർ പ്രകടനമായി അരൂർക്ഷേത്രം കവല വരെ നീങ്ങിയാണ് നിർമാണ ജോലികൾ തടസ്സപ്പെടുത്തിയത്. കമ്പനി അധികൃതർ 10 ദിവസത്തിനുളിൽ പരിഹാരം കാണാമെന്നു ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.  ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലയിലാണ് കമ്പനിയുടെ പ്രവർത്തനമെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് സംഘാടകർ മുന്നറിയിപ്പു നൽകി. ജനകീയ സമിതി ചെയർമാൻ ജെ.ആർ.അജിത്ത്, സനീഷ് പായിക്കാടൻ, മേരി ദാസ് തുടങ്ങി ഒട്ടേറെ പേർ സമരത്തിനു നേതൃത്വം നൽകി.

English Summary:

Protests led by the Aroor-Thuravoor Janakeeya Samithi have brought the construction of the Aroor-Thuravoor elevated highway to a standstill. The Samithi is demanding solutions to the severe traffic congestion and road damage caused by the ongoing construction, which is heavily impacting residents and commuters.