ഹരിപ്പാട് ∙ ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ കാരിച്ചാൽ ബോട്ട് ക്ലബ്ബിന്റെ എൻ. പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ ജേതാവായി. മേൽപ്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേൽപ്പാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് കാരിച്ചാൽ തുഴഞ്ഞുകയറിയത്. മഹേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ കാരിച്ചാൽ ബോട്ട് ക്ലബ്ബിന്റെ എൻ. പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ ജേതാവായി. മേൽപ്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേൽപ്പാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് കാരിച്ചാൽ തുഴഞ്ഞുകയറിയത്.

മഹേഷ് കെ.നായർ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് മൂന്നാം സ്ഥാനം. ലൂസേഴ്സ് മത്സരത്തിൽ ഷാഹുൽ ഹമീദ് ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി എന്നീ ചുണ്ടൻ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ദേവരാജൻ ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോൾ ആനാരിയും കരുവാറ്റയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനദാനം നിർവഹിച്ചു. 

ADVERTISEMENT

ജലമേള ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവിതാംകൂർ  ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, ആർ.കെ.കുറുപ്പ്,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ശോഭ, ജോൺ തോമസ്, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന എന്നിവർ പ്രസംഗിച്ചു.

English Summary:

The Karichal Chundan boat, led by Captain N. Prasad Kumar, emerged victorious at the renowned Payippad Jalotsavam held in Haripad, Kerala. This exciting event witnessed Melpadam Chundan and Paipadam Chundan securing the second and third positions respectively. The festival, inaugurated by Minister Saji Cherian, saw a large audience and dignitaries including Kodikunnill Suresh MP and District Police Chief Mohanan Chandran.