കാവാലം∙ കാവാലത്തു നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കും ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ വഴി ചങ്ങനാശേരിയിലേക്കും കെഎസ്‌ആർടിസി സ്റ്റേ ബസ് വീണ്ടും സർവീസ് തുടങ്ങി. പുലർച്ചെ അഞ്ചിനാണ് സർവീസ് തുടങ്ങുക. കോവിഡിനെ തുടർന്ന് 4 വർഷമായി നിർത്തിയിരുന്ന സ്റ്റേ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള ജനകീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാവാലം∙ കാവാലത്തു നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കും  ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ വഴി ചങ്ങനാശേരിയിലേക്കും   കെഎസ്‌ആർടിസി സ്റ്റേ ബസ് വീണ്ടും സർവീസ്   തുടങ്ങി.  പുലർച്ചെ അഞ്ചിനാണ് സർവീസ് തുടങ്ങുക. കോവിഡിനെ തുടർന്ന് 4 വർഷമായി നിർത്തിയിരുന്ന സ്റ്റേ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള ജനകീയ പ്രതിരോധ സമിതി നടത്തിയ   പ്രതിഷേധത്തെ തുടർന്നാണ് നടപടിയായത്. പഞ്ചായത്തിന്റെ കെട്ടിടം സ്റ്റേ റൂമായി നൽകുകയും ചെയ്തു. സ്റ്റേ റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ജോഷി നിർവഹിച്ചു. 

   സ്റ്റേ ബസിന്റെ ഫ്ലാഗ് ഓഫ് കോട്ടയം ഡിടിഒ പി.പി. അനിൽകുമാർ നിർവഹിച്ചു. ജെപിഎസ് കുട്ടനാട് താലൂക്ക് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി എസ്. സീതിലാൽ, ടി. ശശി, പി.പി.റെജി, എബി നീലംപേരൂർ, നന്ദനൻ വലിയപറമ്പ്‌, വിജയകുമാർ പൂമംഗലം, കെ.സി.സാബു, കെ.പി.ഷാജി, കെ.സജി, എം.കെ.മോഹനൻ, പി.ആർ.സതീശൻ, കുഞ്ഞുമോൻ കാവാലം, രമേശൻ പാണ്ടിശേരി, ബാബു ചമ്പക്കാട്, അലക്സ് ആന്റണി, ഹരികൃഷ്ണൻ, ബിജു സേവ്യർ, രാജു തൊളാട്ട്, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

English Summary:

After a four-year suspension due to COVID-19, the KSRTC stay bus service from Kavalm to Kottayam Medical College and Changanassery has resumed operations. The service's reinstatement follows protests by the Kerala Janakeeya Prathirodha Samithi. The Panchayat has provided a building to be used as a stay room for the bus crew.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT