അഞ്ചു മാസം മുൻപ് പല്ലിന് ചികിത്സ തേടിയ കുട്ടിയുടെ വായിൽ സൂചി നീക്കാത്ത നിലയിൽ
അമ്പലപ്പുഴ ∙ ആലപ്പുഴ ഗവ.ഡെന്റൽ കോളജിൽ അഞ്ചു മാസം മുൻപ് അണപ്പല്ലിന്റെ റൂട്ട് കനാൽ ചെയ്ത പെൺകുട്ടിയുടെ വായിൽ സൂചി നീക്കാത്ത നിലയിൽ കണ്ടെത്തി. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ പെൺകുട്ടി പുന്നപ്ര പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടിൽ

അമ്പലപ്പുഴ ∙ ആലപ്പുഴ ഗവ.ഡെന്റൽ കോളജിൽ അഞ്ചു മാസം മുൻപ് അണപ്പല്ലിന്റെ റൂട്ട് കനാൽ ചെയ്ത പെൺകുട്ടിയുടെ വായിൽ സൂചി നീക്കാത്ത നിലയിൽ കണ്ടെത്തി. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ പെൺകുട്ടി പുന്നപ്ര പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടിൽ ഗിരീഷിന്റെയും സംഗീതയുടെയും ഇളയ മകൾ ആർദ്രയുടെ വായിലാണ് സൂചി കണ്ടത്. പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇടതു ഭാഗത്തെ അണപ്പല്ലിൽ റൂട്ട് കനാൽ ചെയ്തത്. തുടർന്ന് ഇടതു കവിളിൽ ശക്തമായ വേദനയും നീരും വന്നു. ആശുപത്രിയിൽ എത്തിയപ്പോൾ എക്സ് റേ എടുത്തു നോക്കിയശേഷം മറ്റു കുഴപ്പങ്ങളില്ലെന്നു പറഞ്ഞ് വേദനസംഹാരി നൽകി. ഇതു കഴിച്ച ശേഷം വേദന കുറഞ്ഞു. എൻസിസി കെഡറ്റായ ആർദ്ര ഒരാഴ്ച മുൻപ് ഇടുക്കിയിൽ പരിശീലനത്തിനു പോയപ്പോൾ അവിടെ വച്ചു വീണ്ടും വേദന കലശലായി.17ന് തിരികെയെത്തി.18ന് വേദന കൂടി കിടക്കയിൽ നിന്നു എഴുന്നേൽക്കാൻ പോലും കഴിയാതായി.
അടുത്ത ദിവസം തോട്ടപ്പള്ളിയിലെ സ്വകാര്യ ഡെന്റൽ ആശുപത്രിയിൽ എത്തി എക്സ് റേ എടുത്തപ്പോൾ പല്ലിനു സമീപം സൂചി കണ്ടാതായി പരാതിയിലുണ്ട്. സൂചി നീക്കാത്തതു മൂലമുണ്ടായ അണുബാധ കാരണം മറ്റൊരു പല്ലുകൂടി നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നതെന്നു ആർദ്രയുടെ രക്ഷിതാക്കൾ പറഞ്ഞു.അതേസമയം സംഭവം സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഗവ.ഡെന്റൽ കോളജ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഡോ. ഹീര അറിയിച്ചു.