ADVERTISEMENT

ഇന്നത്തെ പരിപാടി
മാവേലിക്കര രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് ആർട് ഗാലറി: സമകാലീന കലയുടെ ചിത്രശിൽപ പ്രദർശനം 10.00
ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയം: കൈത്താങ്ങ് സേവാഗ്രാമം നാടകോത്സവം ജൈവകൃഷിയുടെ പ്രാധാന്യം സെമിനാർ ഉദ്ഘാടനം ലേഖ മോഹൻ 5.30, നാടകം കൊല്ലം ആവിഷ്കാരയുടെ സൈക്കിൾ 7.00

 ബാങ്ക് ഇടപാട് നടത്തുക
അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നാളെ
ആലപ്പുഴ ∙സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നാളെ രാവിലെ 11ന് ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും.

.അറിയിപ്പ്
തകഴി ലവൽക്രോസ്ഇന്ന് തുറക്കും
എടത്വ ∙ തിരുവല്ല– അമ്പലപ്പുഴ സംസ്ഥാന പാതയിലെ തകഴി ലവൽ ക്രോസിൽ അറ്റകുറ്റപ്പണിക്കായി അടച്ച റെയിൽവേ ഗേറ്റ് ഇന്ന് വൈകിട്ട് 6നു തുറക്കും. ഒരുമാസം മുൻപു പാളം ഇളക്കി സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണു തകരാറുണ്ടായത്.

സൗജന്യ നേത്രചികിത്സാ ക്യാംപ്
എടത്വ ∙ എടത്വ പഞ്ചായത്ത് 10, 11 വാർഡുകളുടെ നേതൃത്വത്തിൽ ഇന്ന് 9.30 മുതൽ കോയിൽമുക്ക് പൂവത്തു കുന്നേൽ പി.സി. ഹാളിൽ തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാംപ് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം പി.സി. ജോസഫ് അധ്യക്ഷത വഹിക്കും.

അധ്യാപക ഒഴിവ്
ചേർത്തല ∙കോടംതുരുത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർ 30ന് രാവിലെ 11ന് സ്കൂളിലെത്തണം. 9846840004.
ചേർത്തല ∙തണ്ണീർമുക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട്. ഇന്റർവ്യൂ 30ന് രാവിലെ 10.30ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com