തുറവൂർ ∙ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് വരെയുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ തൊഴിലാളികളെ നിയമിച്ചു. ഈ ഭാഗത്തെ കുഴികൾ നിറഞ്ഞ 580 മീറ്റർ ഭാഗത്ത് കോൺക്രീറ്റ് ടൈൽ പാകുന്ന ജോലി പൂർത്തിയാക്കിയതോടെ പടിഞ്ഞാറെ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. ഗതാഗത നിയന്ത്രണത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ ∙ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് വരെയുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ തൊഴിലാളികളെ നിയമിച്ചു. ഈ ഭാഗത്തെ കുഴികൾ നിറഞ്ഞ 580 മീറ്റർ ഭാഗത്ത് കോൺക്രീറ്റ് ടൈൽ പാകുന്ന ജോലി പൂർത്തിയാക്കിയതോടെ പടിഞ്ഞാറെ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. ഗതാഗത നിയന്ത്രണത്തിനും അയവ് വരുത്തി.

മുൻപ് ഗതാഗത നിയന്ത്രണത്തിനായി ഉയരപ്പാത നിർമാണ തൊഴിലാളികൾ ധരിച്ചിരുന്ന അതേ കളർ ആയിരുന്നു ഗതാഗത നിയന്ത്രിക്കുന്നവരും ധരിച്ചിരുന്നത്. ഇവരെ ഡ്രൈവർമാർ ഗൗനിക്കാതായതോടെ ട്രാഫിക് പൊലീസിന്റെ വേഷത്തിലുള്ള 25 ജീവനക്കാരെ പുതുതായി നിയമിക്കുകയായിരുന്നു. പാതയിൽ അടിയന്തരമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ബാരിക്കേഡുകൾ മാറ്റി ഇരുമ്പ് ബാരിക്കേഡുകളും സ്ഥാപിച്ചു തുടങ്ങി. പ്ലാസ്റ്റിക് ബാരിക്കേഡുകൾ വാഹനങ്ങൾ തട്ടിത്തെറിപ്പിച്ചുള്ള യാത്ര ഒഴിവാക്കുന്നതിനാണ് പുതിയ രീതി. 

ADVERTISEMENT

ദീർഘദൂര ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഇരു പാതകളിലും ഒറ്റവരി യാത്ര ഏർപ്പെടുത്തിയതിനാൽ ചരക്ക് വാഹനങ്ങളടക്കം വലിയവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാലാണു നിയന്ത്രണം.അതേസമയം ചന്തിരൂർ മുതൽ കുത്തിയതോട് വരെയുള്ള റോഡിലെ കുഴികൾ അടച്ചിട്ടില്ല. ഇതിൽ ചന്തിരൂർ സെന്റ് മേരീസ് പള്ളി മുതൽ ചന്തിരൂർ പാലം വരെ ഒട്ടേറെ കുഴികളാണുള്ളത്.

English Summary:

To ease traffic congestion during the ongoing elevated road construction in Thuravoor, more workers have been deployed for traffic management. With the completion of a 580-meter stretch, traffic flow has improved on the western lane. However, heavy vehicle restrictions remain in place to prevent congestion. Additional traffic personnel and sturdier barricades are being implemented for improved traffic control. Meanwhile, residents express concerns about the condition of the road from Chandiroor to Kuthiathode.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT