ചാരുംമൂട്∙ ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യത്തോടനുബന്ധിച്ച് പൂയം തൊഴുത് നാഗരാജാവിന്റെയും നാഗയക്ഷിയുടെയും അനുഗ്രഹം നേടി ഭക്തർ, ആയില്യം ഇന്ന്. ക്ഷേത്രവളപ്പിൽ നാഗരാജ സ്തുതികളുമായി ദർശനപുണ്യത്തിനായി നൂറുകണക്കിനു പേർ മണിക്കൂറുകളോളം കാത്തു നിന്നു. വൈകിട്ട് അഞ്ചോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട്∙ ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യത്തോടനുബന്ധിച്ച് പൂയം തൊഴുത് നാഗരാജാവിന്റെയും നാഗയക്ഷിയുടെയും അനുഗ്രഹം നേടി ഭക്തർ, ആയില്യം ഇന്ന്. ക്ഷേത്രവളപ്പിൽ നാഗരാജ സ്തുതികളുമായി ദർശനപുണ്യത്തിനായി നൂറുകണക്കിനു പേർ മണിക്കൂറുകളോളം കാത്തു നിന്നു. വൈകിട്ട് അഞ്ചോടെ ക്ഷേത്രത്തിലേക്കുള്ള നാനാവഴികളും ഭക്തജനങ്ങളാൽ നിറഞ്ഞു.

6നു ക്ഷേത്രപരിസരത്ത് ആയിരക്കണക്കിന് ദീപം തെളിഞ്ഞപ്പോൾ കർപ്പൂരത്തിന്റെയും മഞ്ഞളിന്റെയും ഗന്ധത്തിൽ ഭക്തജനങ്ങൾ നാഗരാജ സ്തുതികൾ ഉരുവിട്ടു. 6.30ന് സർവാലങ്കാര വിഭൂഷിതരായ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധനയ്ക്കു ശേഷം വാദ്യഘോഷങ്ങൾ തുടർന്നു. 

ADVERTISEMENT

നടയടയ്ക്കും വരെ നിയന്ത്രണാതീതമായ തിരക്കാണു ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാത്രി 10ന് നടയടച്ചശേഷം കാവിനു പുറത്തു കഥകളി നടന്നു.രാവിലെ നിവേദ്യ വിതരണവും ഉച്ചയ്ക്ക് പൂയം സദ്യയും നടന്നു. കന്നി, തുലാം മാസങ്ങളിലെ പൂയം ദിവസം മാത്രമാണു വെട്ടിക്കോട് നാഗരാജാ ക്ഷേത്രത്തിൽ ദീപാരാധനയുള്ളത്.

ആയില്യം എഴുന്നള്ളത്ത് വൈകിട്ട് 3ന്
∙ ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം ഇന്ന്. പുലർച്ചെ നിർമാല്യ ദർശനം, അഭിഷേകം, ഉഷഃപൂജ, ഉച്ചപ്പൂജ, നൂറുംപാലും സോപാനസംഗീതം, 9.30ന് പഞ്ചവാദ്യം എന്നിവ നടക്കും.

ADVERTISEMENT

  ചരിത്രപ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് വൈകിട്ട് 3ന്. 
 സർവാലങ്കാര വിഭൂഷിതരായ നാഗരാജാവിനെ വാദ്യമേളങ്ങളോടും കൂടി ഇല്ലത്തേക്ക് എഴുന്നള്ളിക്കും. നിലവറയിലെ പൂജകൾക്കു ശേഷം ക്ഷേത്രത്തിനുള്ളിലേക്കു തിരിച്ചെഴുന്നള്ളിച്ച് പുള്ളുവന്മാരുടെ സ്തുതി ഗീതങ്ങളോടെ അകത്തെഴുന്നള്ളിക്കും. തുടർന്ന് ഏറ്റവും പ്രധാനമായ സർപ്പബലി ആരംഭിക്കും. 10 മണിയോടെ നടയടയ്ക്കും.ഇന്ന് ആയില്യം എഴുന്നള്ളത്ത് കണ്ട് അനുഗ്രഹം ഏറ്റുവാങ്ങുന്ന ഭക്തർ തേവാരപ്പുര, നിലവറ, ആഗമസർപ്പക്കാവ്, അഷ്ടനാഗത്തറ എന്നിവിടങ്ങളിലും അനുഗ്രഹം തേടും.

English Summary:

Experience the spiritual fervor at the Sree Nagarajaswami Temple as devotees gather to celebrate Ayilyam, offering prayers and seeking blessings from Nagaraja and Nagayakshi.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT