ADVERTISEMENT

ആലപ്പുഴ∙ പുന്നമടയിലും പരിസരത്തും ഗ്രീൻ പ്രോട്ടോക്കോൾ സ്റ്റിക്കർ പതിച്ച് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയൽ തടഞ്ഞ നഗരസഭ, നെഹ്‌റു ട്രോഫി വള്ളംകളി ഹരിത ജലമേളയാക്കി. പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും വിൽക്കുന്ന ഭക്ഷണ പദാർഥങ്ങളുടെ കവറുകളിൽ 10 രൂപയുടെ സ്റ്റിക്കർ പതിക്കുകയും ഉപയോഗ ശേഷം ഈ കവറുകളും കുപ്പികളും തിരിച്ചു നൽകുമ്പോൾ 10 രൂപ നൽകുകയും ചെയ്യുന്ന രീതിയാണ് നഗരസഭ പരീക്ഷിച്ചത്. ആലപ്പുഴ എസ്ഡി കോളജിലെയും യുഐടിയിലെയും നാഷനൽ സർവീസ് സ്കീം പ്രവർത്തകരാണ് സ്റ്റിക്കർ പതിപ്പിച്ചത്. രണ്ടു കോളജുകളിൽ നിന്നുമായി 100 വിദ്യാർഥികൾ പങ്കുചേർന്നു. നഗരത്തിന്റെ വിവിധ പോയിന്റുകളിലെല്ലാം 3 സന്നദ്ധപ്രവർത്തകരെ വീതം നിയോഗിച്ചാണു മാലിന്യം ശേഖരിച്ചത്.

ജലമേളയ്ക്കു ശേഷം നഗരസഭയുടെ നേതൃത്വത്തിൽ നഗരശുചീകരണവും നടത്തി മാതൃകയായി. നഗരത്തിലും പവിലിയനുകളിലും കായലിലുമുള്ള വെള്ളക്കുപ്പികളും മറ്റു മാലിന്യങ്ങളും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. മത്സര വിജയികളെ പ്രഖ്യാപിച്ചതിനു ശേഷം ഫിനിഷിങ് പോയിന്റിൽ നിന്നാരംഭിച്ച ശുചീകരണ യജ്ഞം നഗരസഭ ചെയർപഴ്സൻ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേനയുടെയും, തൊഴിലാളികളുടെയും ശ്രമഫലമായി രണ്ടു ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്.

English Summary:

The municipality of Alappuzha achieved a significant feat by organizing an eco-friendly Nehru Trophy Boat Race. They implemented a novel system using stickers to incentivize the return of plastic bottles and covers, effectively managing waste with the help of NSS volunteers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com