കുട്ടനാട് ∙ യാത്രയ്ക്കിടെ ഹൗസ് ബോട്ടിനു തീപിടിച്ചു; വയനാട് സ്വദേശികളായ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ആർ ബ്ലോക്കിൽ മാർത്താണ്ഡം തോട്ടിലാണ് അപകടം. ഹൗസ്ബോട്ട് പൂർണമായി കത്തിനശിച്ചു. ഉച്ചഭക്ഷണത്തിനായി നിർത്തിയിട്ടിരുന്ന സമയത്താണു തീപിടിത്തമുണ്ടായത്. 6 പേരാണു ബോട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ യാത്രയ്ക്കിടെ ഹൗസ് ബോട്ടിനു തീപിടിച്ചു, വയനാട് സ്വദേശികളായ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ആർ ബ്ലോക്കിൽ മാർത്താണ്ഡം തോട്ടിലാണ് അപകടം. ഹൗസ്ബോട്ട് പൂർണമായി കത്തിനശിച്ചു. ഉച്ചഭക്ഷണത്തിനായി നിർത്തിയിട്ടിരുന്ന സമയത്താണു തീപിടിത്തമുണ്ടായത്. 6 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരും വഞ്ചിവീട് ജീവനക്കാരും ചേർന്നു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തീപിടിത്തമുണ്ടായത് ഷോർട് സർക്യൂട്ട് കാരണമെന്നാണു നിഗമനം.

തുടർന്ന് ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണു തീ അണച്ചത്. നെഹ്റു ട്രോഫി വള്ളംകളി സ്ഥലത്തുണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റ് എത്തിയാണു തീ അണച്ചത്. അഗ്നിരക്ഷാസേന ആലപ്പുഴ നിലയത്തിലെ ഗ്രേഡ് എഎസ്പിഒ ജോജി എൻ.ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു തീ അണച്ചത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു ഹൗസ്ബോട്ട്. സഞ്ചാരികളെ മറ്റൊരു വഞ്ചിവീട്ടിൽ കയറ്റിവിട്ടു.

English Summary:

A terrifying fire engulfed a houseboat in Kuttanad, Kerala, as passengers from Wayanad were enjoying their trip. Thankfully, everyone escaped without injuries, but the incident highlights concerns about houseboat safety.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT